മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസ്സിൽ “അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കാൻ..” എന്ന വിഷയത്തെ അധികരിച്ച് ഉസ്താദ് ഷഫീഖ് സ്വലാഹി പ്രഭാഷണം നടത്തി.ഹിദ്ദ് അൽ ഹിദായ മദ്രസ്സയിൽ വെച്ച് നടന്ന പരിപാടിയിൽ തങ്ങളുടെ പ്രവർത്തനങ്ങളിൽ സൂക്ഷമത പുലർത്തുന്നവരെയും, തെറ്റുകൾ സംഭവിച്ചാൽ പ്രായശ്ചിത്തം പതിവാക്കിയവരെയും, നന്മകൾ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരെയും, മനഃശുദ്ധിയോടൊപ്പം ശരീര ശുദ്ധിയും കാക്കുന്നവരെയും പ്രപഞ്ചനാഥൻ ഇഷ്ടപ്പെടുമെന്നും അത്തരക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.സക്കീർ ഹുസൈൻ, ഫൈസൽ, നിഷാദ്, ഫവാസ്, ഫഹദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.