സത്യം ഓൺ ലൈൻ 12 -ാം വാര്‍ഷികം

ബഹ്റൈന്‍: വ്യാജ വാര്‍ത്തകള്‍ ആഘോഷിക്കപ്പെടുന്ന കാലഘട്ടത്തില്‍ ആധികാരിക വാര്‍ത്തകളിലൂടെ വായനക്കാരുടെ വിശ്വാസ്യത നേടിയെടുക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന് കരുത്ത് പകരുമെന്ന് പ്രമുഖ സിനിമാ താരം രവീന്ദ്രന്‍.ശരിയേത് ? തെറ്റേത് ? എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മാധ്യമ സംസ്കാരത്തിനിടെ സത്യം ഓണ്‍ലൈന്‍ കഴിഞ്ഞ 12 വര്‍ഷക്കാലം ഒരു നിയമക്കുരുക്കില്‍ പോലും ഉള്‍പ്പെടാതെ ആധികാരിക വാര്‍ത്തകളിലൂടെ നിലനില്‍ക്കുന്നു എന്നത് അത്ഭുതകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സത്യം ഓണ്‍ലൈനിന്‍റെ പന്ത്രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബഹ്റൈന്‍ എഡിഷന്‍റെ ആഭിമുഖ്യത്തില്‍ ഉമ്മല്‍ ഹസമിലെ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍.വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ‘നേരിന്‍റെ മാധ്യമ പ്രവര്‍ത്തനം’ എന്ന മാധ്യമ സെമിനാര്‍ സൗദിയിലെ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍ ഉദ്ഘാടനം ചെയ്തു.ബ്രേയ്ക്കിംങ്ങ് ന്യൂസിനുവേണ്ടി സെന്‍സേഷണലിസത്തിന് പ്രാധാന്യം കൊടുക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്കിടയില്‍ സെന്‍സിബിലിറ്റിയ്ക്ക് പ്രാധാന്യം കൊടുക്കുന്ന മാധ്യമം എന്ന നിലയിലാണ് സത്യം ഓണ്‍ലൈന്‍ ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമെന്ന് മന്‍സൂര്‍ പള്ളൂര്‍ അഭിപ്രായപ്പെട്ടു.നമ്മുടെ വായനാ സമൂഹത്തില്‍ നിന്നും കൈപ്പിടിയില്‍ ഒതുങ്ങാത്തവിധം സത്യം കൈവിട്ടുപോകുന്ന ഇക്കാലത്ത് കഴിഞ്ഞ 12 വര്‍ഷക്കാലം സത്യത്തെ മുറുകെ പിടിച്ച് നേരിന്‍റെ വാര്‍ത്തകള്‍ ജനങ്ങള്‍ക്കു മുമ്പിലെത്തിക്കാന്‍ സത്യത്തിനു കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. 12 വര്‍ഷക്കാലം ഒരു കേസുപോലും ഇല്ലാതെ മുന്നോട്ടുപോകാന്‍ സത്യം ഓണ്‍ലൈന് കഴിയുന്നു എന്നത് മാധ്യമലോകം ചര്‍ച്ച ചെയ്യപ്പെടേണ്ട നേട്ടമാണെന്ന് മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു.വ്യാജ വാര്‍ത്തകള്‍ ആഘോഷിക്കപ്പെടുന്ന കാലത്ത് ‘സത്യം’ എന്ന് പേരിട്ട് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച ഓണ്‍ലൈന്‍ മീഡിയ ഇന്നും മാധ്യമ ധര്‍മ്മം കൈവിടാതെ 28 ലക്ഷത്തോളം വായനക്കാരുമായി നിലനില്‍ക്കുന്നു എന്നതാണ് പതിമൂന്നാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന സത്യം ഓണ്‍ലൈന്‍റെ ഏറ്റവും വലിയ നേട്ടമെന്ന് സത്യം ബഹ്റൈന്‍ നാഷണല്‍ ഹെഡും പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായി പറഞ്ഞു. ബഹ്റൈനിലെ മലയാളി സമൂഹം ആധികാരിക വാര്‍ത്തകള്‍ക്കുവേണ്ടി ആശ്രയിക്കുന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ മാധ്യമമായി വളരാന്‍ കഴിഞ്ഞത് നേരിന്‍റെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നു എന്ന വിശ്വാസത്തിലൂടെയാണെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനറായിരുന്ന ബഷീര്‍ അമ്പലായി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. സത്യം ഓണ്‍ലൈന്‍ എഡിറ്ററും കമ്പനി ചെയര്‍മാനുമായ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മാധ്യമ സ്വാതന്ത്ര്യം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ നീതിയുക്തമായ മാധ്യമപ്രവര്‍ത്തനത്തിന് സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ പറഞ്ഞു. അതേസമയം തന്നെ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പരിധികളും പരിമിതികളും ലംഘിക്കപ്പെടാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ ഐ മാക് ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, മീഡിയ വണ്‍ ബഹ് റൈൻ ബ്യുറോ ചീഫ് സിറാജ് പള്ളിക്കര, ഇ.വി രാജീവന്‍, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ അനസ് യാസിന്‍, റേഡിയോ രംഗ് ഡയറക്ടര്‍ രാജീവ് വെള്ളിക്കോത്ത്, ഗള്‍ഫ് മാധ്യമം ചീഫ് ജലീല്‍ അബ്ദുള്ള എന്നിവര്‍ സെമിനാറില്‍ പ്രഭാഷണം നടത്തി.കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംങ്ങ് ഓഫീസര്‍ താരിഖ് നജീബ്, ബഹ്റൈനിലെ സാമൂഹ്യ-സാംസ്കാരിക-ബിസിനസ് രംഗങ്ങളിലെയും മറ്റ് വിവിധ മേഖലകളിലെയും പ്രമുഖരായ സക്കരിയ പി പുനത്തില്‍, സേവി മാത്തുണ്ണി, ലോകകേരള സഭാ അംഗം സുബൈര്‍ കണ്ണൂര്‍, സമീര്‍ അഹമ്മദ്, ബോബി പാറയില്‍, ജോബ്, വീരമണി, നജീബ് കടലായി, ഹാരിസ് പയങ്ങാടി, സയ്ദ് ഹനീഫ്, ജ്യോതി മേനോന്‍, ഹരീഷ് നായര്‍, ജ്യോതിഷ് പണിക്കര്‍, സര്‍മാന്‍ ഫാരിസ്, നിസാര്‍ കുന്ദംകുളത്തിങ്കല്‍, കെ.ടി സലിം, പങ്കജ് നാബന്‍, ലത്തീഫ് മരക്കാട്ട്, മണിക്കുട്ടന്‍, അജീഷ് കെ.വി, റംഷാദ് ഐലക്കാട്, നിസാര്‍ കൊല്ലം, ജേക്കബ് തേക്കിന്‍തോട്, അജിത് കുമാര്‍, നിസാര്‍ ഫഹ്ദാന്‍, എ.സി.എ ബക്കര്‍, അന്‍വര്‍ നിലമ്പൂര്‍, സലാം ബിഎംസി, ബഷീര്‍ വെളിച്ചം വെളിയങ്ങാട്, നസീര്‍ പി.പി.എ, ലത്തീഫ് ആയഞ്ചേരി, മജീദ് തണല്‍, നജീബ് കണ്ണൂര്‍, സലിം മമ്പ്ര, അജയ് കൃഷ്ണന്‍, ഷംസുദീന്‍ വെള്ളിക്കുളങ്ങര, അനസ് റഹിം, ഹുസൈന്‍ വയനാട്, രാജീവ്, ബഷീര്‍ കുമരനല്ലൂര്‍, ഷക്കീല, സുനില്‍ ബാബു, നിസാദ് ഉസ്മാന്‍, ശ്രീജന്‍, അക്ഷയ്, ഫസല്‍ ഹക്ക്, മുഹമ്മദ് അഷ്റഫ്, മന്‍ഷീര്‍, ജൂലി സാറാ എന്നിവര്‍ സംബന്ധിച്ചു.ആഘോഷ പരിപാടിക്കിടെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകളെക്കുറിച്ച് കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ സീനിയര്‍ ഡോക്ടര്‍ കെ.എം എബ്രാഹം ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.പരിപാടികള്‍ക്ക് മുന്നോടിയായി കലാവിദ്യാര്‍ത്ഥികളായ അമായ, അഞ്ജലി, കീര്‍ത്തി, ആത്മിക, നിര്‍വത്ത് എന്നിവര്‍ അവതരിപ്പിച്ച നൃത്തരംഗം അരങ്ങേറി.