ബഹ്റൈൻ : തന്റെ സ്ഥാപനത്തിൽ നിന്നും സ്വർണ്ണം കവർച്ച ചെയ്യാനായി എത്തിയ മോഷ്ടാകളിൽ നിന്നും ക്രൂരമായ അക്രമണത്തിന് ഇരയായ ശ്രീ ഹർകിഷൻ ദാസ് സുന്ദർജി (73 വയസ്സ് )നാട്ടിലേക്കു മടങ്ങി 2022 ഒക്ടോബർ 24നു ആയിരുന്നു കവർച്ച നടന്നത്. സ്വർണ്ണം പണിക്കായി മറ്റൊരാൾ ഏൽപ്പുച്ചിരുന്ന സ്വർണ്ണം ആണ് അക്രമികൾ മോഷ്ടിച്ചത്. ആക്രമണത്തിൽ സുന്ദർജിയുടെ തലയൊട്ടിക്ക് ഗുരുതര പരുക്കേറ്റു. സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ച അദ്ദേഹത്തിന്റെ തലയൊട്ടിയുടെ ഇടതു ഭാഗത്തു ശാസ്ത്രക്രിയ നടത്തിയിരുന്നു. എങ്കിലും ക്രമേണ അദ്ദേഹത്തിന്റെ സംസാരശേഷി വ്യക്തമല്ലാതെ ആയിത്തീർന്നു. പരസഹായം ഇല്ലാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ മറ്റൊരാളുടെ സഹായം ആവശ്യം ആയ സ്ഥിതിയിലും എത്തിച്ചേർന്നു.സുന്ദർ ജിയെ കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ജിദ്ദഫ്സ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു എങ്കിലും ജനുവരി 31നു തിരിച്ചു സൽമാനിയ ഹോസ്പിറ്റലിൽ വീണ്ടും എത്തിച്ചു.പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സുധീർ തിരുനിലത് ഹോസ്പിറ്റൽ വിസിറ്റിങ് നു എത്തിയപ്പോൾ സുന്ദർജിയെ കാണുകയും അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചു അറിയുകയും ചെയ്തു. അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യേണ്ട സമയം ആയി എന്നും കുടുംബങ്ങളുടെ പരിചരണം ആണ് സുന്ദർജിയ്ക്കു ഇനി ആവശ്യം എന്നും ഹോസ്പിറ്റലിൽ അദ്ദേഹത്തെ പരിചരിച്ച ജീവനക്കാർbശ്രീ. സുധീരനെ അറിയിച്ചു.അർബുദ ബാധിതയായി സുന്ദർജിയുടെ ഭാര്യ മരണപ്പെട്ടിരുന്നു. ബഹ്റൈൻ ഉള്ള അദ്ദേഹത്തിന്റെ മകനും കുടുംബവുംസുന്ദർജിയെ ഏറ്റെടുക്കാൻ തയ്യാറായില്ല. പാസ്സ്പോർട്ടിനെ കുറിച്ച് വ്യക്തമായ വിവരം സുന്ദർജിയിൽ നിന്നും ലഭിച്ചതും ഇല്ല. തുടർന്ന് ബഹ്റൈൻ അധികാരികളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മുൻ ബിസിനസ് പാർട്ണർ ആയ ശ്രീ ഖാദർ നെ കണ്ടെത്തുകയും അദ്ദേഹത്തിൽ നിന്നും സുന്ദർജിയുടെ കുടുംബത്തെ കുറിച്ചുള്ള ചില വിവരങ്ങൾ ലഭിക്കുകയും ചെയ്തു.ദുബായിൽ സുന്ദർജിയുടെ ഇളയ സഹോദരിയും കുടുംബവും ഉണ്ടെന്നു അറിയുകയും, തുടർന്ന് ഗുജറാത്ത് സ്വദേശിയും പ്രവാസി ലീഗൽ സെൽ ഗവണിംഗ് കൌൺസിൽ അംഗവുമായ ശ്രീ ജെയ്ഷയും പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അംഗം ശ്രീ ശ്രീധരൻ പിള്ളയും സഹോദരിയുമായി സംസാരിച്ചു സുന്ദർജിയുടെ ആരോഗ്യ സ്ഥിതി വിശദമായി അറിയിച്ചു. . അവർ ഏറ്റെടുക്കാൻ തയ്യാറായതോടെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യൻ എംബസി യുടെയും എമിഗ്രേഷൻ അതോറിറ്റീസ് ന്റെ യും സഹായത്തോടെ പിഴ ഒടുക്കുകയും ഔട്ട് പാസ്സ് ലഭിക്കുകയും ചെയ്തു. ബുധനാഴ്ച കുവൈത്ത് ഐർവേസിൽ നിന്നും യാത്ര അനുമതി ലഭിച്ചു. ഇന്ത്യയിൽ അദ്ദേഹത്തെ സംരക്ഷിക്കാൻ മറ്റു കുടുംബാംഗങ്ങൾ ആരും തന്നെ ഇല്ലാത്തതിനാൽ സുന്ദർജിയുടെ സഹോദരി ഗുജറാത്തിൽ ഉള്ള സ്വജൻ ആശ്രമത്തിൻ കീഴിൽ ഉള്ള വൃദ്ധ സദനത്തിൽ താമസം ഏർപ്പാടാക്കിയിട്ടുണ്ട്. അഹമ്മദാബാദ് എയർപോർട്ടിൽ സുന്ദർജിയുടെ സഹോദരിയും മകനും അദ്ദേഹത്തെ ഗുജറാത്തിലേക്ക് കൊണ്ടു പോകാൻ എത്തും. നിരവധി പേരുടെ പരിശ്രമവും ഗവർമെന്റ് അധികാരികളുടെ സഹായവും കൊണ്ട് ആണ് സുന്ദർജിയുടെ ഇന്ത്യ യിലേക്കുള്ള യാത്ര സാധ്യമായത്.ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസ്സിഡർ ശ്രീ വിനോദ്. കെ. ജേക്കബ്, ശ്രീ രവി ജെയിൻ (HOC), സെക്കന്റ് സെക്രട്ടറി ശ്രീ രവി സിങ് മറ്റു എംബസി ഉദോഗസ്ഥരായ ശ്രീ വികാസ്, ശ്രീ സുരൻലാൽ, ശ്രീ ദാസ് മിനിസ്ട്രി ഓഫ് എക്സ്ടെർനൽ അഫെയർസ്, ഡോക്ടർ ജോസഫ് രവീന്ദ്ര, ഡോക്ടർ താജുദീൻ, ഡോക്ടർ അലി ഹുസൈൻ, സൽമാനിയ ഹോസ്പിറ്റൽ സ്റ്റാഫുകൾ, സാമൂഹിക പ്രവർത്തകയായ ബാസ്മ, ശ്രീ അബ്ദുൾ ഖലീൽ, നിരന്തരമായ സഹായങ്ങൾ ചെയ്തു തന്ന ജിതാഫ്സ് ഹോസ്പിറ്റൽ സ്റ്റാഫുകൾ, കുവൈറ്റ് ഐർവേസ്, എമിഗ്രേഷൻ അതോറിറ്റീസ്, യാത്രയ്ക്കു ആയുള്ള ചിലവുകളും വഹിച്ച ദേവ്ജി ഗ്രൂപ്പിന്റെ ശ്രീ പ്രകാശ് ദേവ്ജി, പ്രവാസി ലീഗൽ സെൽ ടീം, ഹോപ്പ് ടീം, വേൾഡ് NRI കൌൺസിൽ, സഹായങ്ങൾ ചെയ്തു തന്ന എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു .