ബഹ്റൈൻ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനം ജനാധിപത്യ മതേതരത്വ പ്രസ്ഥാനം പതിറ്റാണ്ടിൻ്റെ വഴികളിൽ കേരളത്തിലും കേന്ദ്രത്തിലും ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്തിട്ടു ണ്ടെന്നും നിലവിലെ ഭരണ കർത്താക്കൾ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തെ തുടച്ച് നീക്കാൻ കൊടിയ ശ്രമം നടത്തി കൊണ്ടിരിക്കുന്ന വേളയിൽ പ്രലോഭനങ്ങൾക് വഴങ്ങുന്നവർ രാഷ്ട്രീയ വിശ്വസ്തത നഷ്ടപ്പെടു ന്നതിൽ ഏറെ ദുഖമുണ്ടെന്ന് പ്രവാസ ലോകത്തെ ലീഡർ കുടുബത്തിലെ ഏറെ അടുപ്പക്കാരനും മുതിർന്ന കോൺഗ്രസ് നേതാവും ലീഡർ സ്റ്റഡി സെൻ്റർ ഗൾഫ് രക്ഷാധികാരിയും
ഐഒസി ബഹ്റൈൻ ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി വിമർശിച്ചു.കഴിഞ്ഞ ഒരു വർഷത്തിലധി കമായി കോൺഗ്രസ് പ്രസ്ഥാനത്തിന് കീഴിൽ നിർമിക്കുന്ന ലീഡർ കെ. കരുണാകരൻ സ്മാരക സൗധത്തിന് വേണ്ടി രംഗത്തിറക്കുകയും സ്വപ്ന പദ്ധതിക്ക് തുടക്കമിടുകയും ചെയ്ത ലീഡറുടെ മകൾ പത്മജ പാതിവഴിക്ക് ഒരു കൂട്ടം ലീഡറുടെ അനുയായികളെ പ്രവർത്തന രംഗത്ത് ഒറ്റപെടുത്തി ഒരു സൂചന പോലും നൽകാതെ പോയത് അങ്ങേയറ്റം നിരാശപെടുത്തിയെന്നും സൂചിപ്പിച്ചു.ഈ നിർണായക അവസരത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകി ശ്രീ.കെ.മുരളീധരൻ നടത്തിയ പ്രസ്ഥാവന കേരളത്തിലെ യു ഡി എഫ് അണികളിൽ ഏറെ ആവേശത്തിലാക്കിയെന്നും പാർട്ടിക്ക് വേണ്ടി അദ്ദേഹം എടുത്ത നിലപാട് ത്യാഗോജ്വലമാണന്നും വരും നാളുകളിൽ കോൺഗ്രസ് പാർട്ടിക്ക് കൂടുതൽ ശക്തി പകരുമെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അറിയിച്ചു.