മനാമ : ഐ വൈ സിസി ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് മൈതാനത്ത് നടന്ന ഫെസ്റ്റ് കെപിസിസി രാഷ്ട്രീയ കാര്യസമതി അംഗം ബിന്ദു കൃഷ്ണ ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹിസ് എക്സലൻസി മുഹമ്മദ് ജനാഹി മുഖ്യാഥിതിയായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ശ്രീമതി വിദ്യ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പ്രശസ്ത ഗായകൻ സജീർ കൊപ്പം, ഉസ്മാൻ,ഫ്ലവേ ഴ്സ് ടോപ് സിംഗർ ഫെയിം അർജുൻ രാജ് , ബഹറിനലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച നൃത്യനിർത്തങ്ങൾ, “ആരവം”അവതരിപ്പിച്ച ചെണ്ടമേളം, ഫ്യൂഷൻ , ഇവയെല്ലാം ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങളാ യിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പെയ്ത മഴയിലും ആവേശം ചോരാതെ ആയിരക്കണക്കിന് വരുന്ന ബഹ്‌റൈൻ പ്രവാസി സമൂഹത്തെ സാക്ഷി നിർത്തി യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി 9 ഏരിയകൾ സഞ്ചരിച്ച് സമ്മേളന നഗരിയിൽ എത്തിയ ദീപശിഖ പ്രയാൺ ന് സ്വീകരണം നൽകി.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് ഐ വൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പിള്ളി ആമുഖ പ്രസംഗം നടത്തി. ബിന്ദു കൃഷ്ണ ഷുഹൈബ് സ്മാരക പ്രവാസി മിത്ര പുരസ്‌കാരം ബഹ്‌റൈനിലെ നിശബ്ദ സാമൂഹിക പ്രവർത്തകൻ സാബു ചിറമേലിനു സമ്മാനിച്ചു. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അവാർഡ് ഇഷിക പ്രദീപിനും, ഫോട്ടോഗ്രഫി അവാർഡ് റമീസിന് ലഭിച്ചു.മികച്ച ഷോർട് ഫിലിം അവാർഡ് “മയ്യത്തിനും”, മികച്ച സംവിധായകൻ ഹബീബ് റഹ്മാൻ (മയ്യത്ത് ),മികച്ച നടൻ: ഹരിദാസ് (നെരിപ്പൊടുകൾ) ,മികച്ച നടി: ബുഷ്‌റ ഹബീബ്(മയ്യത്ത്)മികച്ച ബാലതാരം: ഫർഹ ഫാത്തിമ(മയ്യത്ത്) എന്നിവർ അർഹരായി . ഐ വൈ സി സി യുടെ കഴിഞ്ഞ ഒരു വർഷത്തെ പരിപാടികൾ കോർത്തിണക്കിയ മാഗസിന്റെ പ്രകാശനം ബിന്ദു കൃഷ്ണ നിർവഹിച്ചു . പ്രോഗ്രാം കമ്മറ്റി കൺവീനർ ഹരി ഭാസ്കർ, മാഗസിൻ എഡിറ്റർ ജിതിൻ പരിയാരം, ഫിനാൻസ് കൺവീനർ മുഹമ്മദ് ജസീൽ,റിസപ്‌ഷൻ കമ്മറ്റി കൺവീനർ ഷംഷാദ് കാക്കൂർ എന്നിവർ പരിപാടികൾ ക്ക് നേതൃത്വം നൽകി. ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.സുബി ഹോംസി ന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത്.മനീഷ പരിപാടിയുടെ അവതരികയായിരുന്നു.ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.