ബഹ്റൈൻ : ഏഴുമാസം പ്രായമുള്ള കുഞ്ഞിൻറ്റെ നാഭിയില്‍ ചര്‍മ്മത്തിന് താഴെ അസാധാരണ വസ്തു അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുഹറഖിലെ അല്‍ ഹിലാല്‍ ആശുപത്രിയിലെത്തിച്ചത്.സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. ഗൗതം എം ശിവാനന്ദയെ കാണാനെത്തിയ കുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 3.5 സെന്റീമീറ്റര്‍ നീളത്തിലുള്ള സിറിഞ്ച് സൂചി കണ്ടെത്തിയത്. അതിനെ തുടർന്ന് കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി കൊണ്ട് ലോക്കല്‍ അനസ്തേഷ്യ നല്കി സിറിഞ്ച് സൂചി വിജയകരമായി പുറത്തെടുത്തു.ബഹ്റൈൻ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് കുട്ടിയുടെ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.