33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി നാ​ളെ മ​നാ​മ​യി​ൽ

മ​നാ​മ: അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും ഊ​ർ​ജം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി നടക്കുന്നത് . നാളെ (16ന് )​മ​നാ​മ​യി​ൽ നടക്കുന്ന ഉച്ചകോടിയിൽ മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​മു​ൾ​പ്പെ​ടെ ച​ർ​ച്ച ചെയ്യും . സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​​ങ്കെ​ടു​ക്കും. അ​റ​ബ്​ ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും അ​റ​ബ്​-​ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും രാ​ഷ്​​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ ഉ​യ​ർ​ച്ച​യും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ അ​ന്ത​രീ​ക്ഷ​വും ഉ​റ​പ്പാ​ക്കാ​നു​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ച്ച​കോ​ടി ച​ർ​ച്ച ചെ​യ്യു​ക​യെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.നിരവധി സുരക്ഷാ ക്രമീകരണങ്ങളും ഉച്ചകോടിയോട് അനുബന്ധിച്ചു ചെയ്തിട്ടുണ്ട് .മേഖലയിലെ നിലവിലെ വിഷയങ്ങളും യോഗത്തിൽ ചർച്ച ആകും . ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട് പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഹൈ​വേ​ക​ളി​ലും ഗ​താ​ഗ​ത നി​യ​​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തിയാതായി അധികൃതർ വ്യക്തമാക്കി . ​ചി​ല റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടും.പ്ര​ധാ​ന റോ​ഡു​ക​ളി​ലെ തി​ര​ക്ക് കു​റ​ക്കാ​നാ​ണ് ചി​ല സ​മ​യളി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ബ​ഹ്‌​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്,സ​ല്ലാ​ഖ്, സ​ഖീ​ർ പാ​ല​സ് റൗ​ണ്ട് എ​ബൗ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഉ​ച്ച​കോ​ടി​യു​ടെ മീ​ഡി​യ സെ​ന്‍റ​ർ ദിവസം പ്രവർത്തനം ആരംഭിച്ചു . ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി റം​സാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ന്നു​ഐ​മി​യാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.