ഗൾഫ് മാധ്യമം ‘മ​ധു​മ​യ​മാ​യ് പാ​ടാം’ ജൂൺ 18 ന് ഏഷ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ

മനാമ: നാൽപതുവർഷമായി മലയാള ചലച്ചിത്രഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന അനുഗ്രഹീത ഗായകൻ എം.ജി. ശ്രീകുമാർ ബഹ്റൈനിലെത്തുന്നു. ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ചാണ്, ജൂൺ 18 ന് ഏഷ്യൻ സ്കൂൾ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മ​ധു​മ​യ​മാ​യ് പാ​ടാം’ മെ​ഗാ സം​ഗീ​ത പ​രി​പാ​ടി. എം.ജി. ശ്രീകുമാർ ചലച്ചിത്ര ഗാനരംഗത്തെ ത്തിയതിന്റെ നാല് സുന്ദരദശകങ്ങളുടെ ആഘോഷം കൂടിയാകും ‘മ​ധു​മ​യ​മാ​യ് പാ​ടാം’. എം.ജിയോടൊപ്പം വ​ൻ താ​ര​നി​ര​യാ​ണ് പവിഴദ്വീപിലെ​ത്തു​ന്ന​ത്. വേ​റി​ട്ട ആ​ലാ​പ​ന ശൈ​ലി​കൊ​ണ്ട് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി മാ​റി​യ വി​ധു പ്ര​താ​പ്, ‘നീ ഹിമമഴയായ്….’ അടക്കം പുതുപുത്തൻ ഗാനങ്ങളിലുടെ മ​ല​യാ​ള സം​ഗീ​ത​രം​ഗ​ത്തെ വി​സ്മ​യ​മാ​യി മാ​റി​യ നിത്യ മാമ്മൻ, അ​വ​ത​ര​ണ മി​ക​വി​ൽ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത താ​രം മി​ഥു​ൻ ര​മേ​ഷ്, റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​യി മാ​റി​യ ലിബിൻ സക്കറിയ, അസ്‍ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ,റഹ്മാൻ പത്തനാപുരം തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ഈ സം​ഗീ​ത​രാ​വി​ൽ ഒ​ത്തു​ചേ​രും.‘മധുമയമായ് പാടാം’ സംഗീത നിശയുടെ ടിക്കറ്റുകൾ വനാസ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഈ മാസം പത്തുവരെ 15 ശതമാനം ഡിസ്കൗണ്ടോടെ ലഭ്യമാണ്. ടിക്കറ്റുകൾക്ക് 34619565 എന്ന നമ്പരിൽ വിളിക്കാം.