ബഹ്റൈൻ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സ്പീക്കേർസ് ഫോറം 50 -മത് അദ്ധ്യായം (വാങ്മയം 2024) പ്രൗഡ ഗംഭീരമായി ജൂൺ 06 2024 വൈകീട്ട് 7: 30 ന് ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ വച്ച് ആഘോഷിച്ചു.പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ KSCA പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ മുഖ്യ അതിഥിയും, ഐ മാക് ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മുഖ്യ പ്രഭാഷകനും ആയിരുന്നു.KSCA സ്പീക്കേർസ് ഫോറം കൺവീനർ അനിൽകുമാർ യു കെ സ്വാഗതം നിർവഹിച്ച ചടങ്ങിൽ, KSCA ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, KSCA സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ചു രാജേന്ദ്രൻ നായർ, സ്പീക്കേർസ് ഫോറം പ്രസിഡന്റ് ഷൈൻ നായർ, മുൻ സ്പീക്കേർസ് ഫോറം പ്രസിഡന്റ് രമ സന്തോഷ്, പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, KSCA മുൻ പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. ബഹ്റൈൻ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ സദസിൽ 50 – മത് അദ്ധ്യായത്തിന് നാമകരണം (വാങ്മയം 2024) നൽകിയ ബാലചന്ദ്രൻ കൊന്നക്കാട്, KSCA സ്പീക്കേർസ് ഫോറം ഫൗണ്ടർ മെമ്പർ സുമിത്ര പ്രവീൺ, മെൻറ്റർ വിശ്വനാഥൻ ഭാസ്കരൻ എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.സ്പീക്കേർസ് ഫോറത്തിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന നിമിഷപ്രസംഗം സാബു പാലായുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി, മൂന്ന് വ്യത്യസ്ത വിഷയങ്ങൾ നൽകുകയും അനിൽകുമാർ പിള്ള, കുമാരി റിഥി രാജീവൻ, രാജേഷ് എന്നിവർ വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയും ചെയ്തു.പൊതു പ്രവർത്തകനും കവിയുമായ ഈ. വി രാജീവൻ പ്രസംഗങ്ങൾ അവലോകനം ചെയ്തു.10 & 12 ക്ലാസുകളിൽ പരീക്ഷ എഴുതി വിജയിച്ച KSCA കുടുംബാഗങ്ങളുടെ കുട്ടികൾക്കും, കവിത പാരായണം ചെയ്ത ഷീജ ചന്ദ്രൻ, പ്രോഗ്രാമിന്റെ മുഖ്യ അവതാരക ലീബ രാജേഷ് എന്നിവർക്കും മൊമെന്റോ നൽകി ആദരിച്ചു.ജനപങ്കാളിത്തം നിറഞ്ഞ സദസ്സിന് KSCA സ്പീക്കേർസ് ഫോറം സെക്രട്ടറി സജിത്ത് വെള്ളിക്കുളങ്ങര നന്ദി പ്രകാശിപ്പിച്ചു .KSCA സ്പീക്കേർസ് ഫോറം പരിശീലന കളരിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33989636 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.