‘ചിക്ക്​എക്സ്​’ ബഹ്​റൈനിലെ ആദ്യ ശാഖ ബുസൈറ്റീനിൽ പ്രവർത്തനമാരംഭിച്ചു

മനാമ: ഫാസ്റ്റ്​ ഫുഡ്​ റസ്​റ്റോറന്‍റ്​ മേഖലയിൽ പുതിയ തുടക്കം കുറിച്ച ‘ചിക്ക്​എക്സ്​’ ബഹ്​റൈനിലെ ആദ്യ ശാഖ ബുസൈതീനിൽ പ്രവർത്തനമാരംഭിച്ചു. ബുസൈതീനിലെ നെസ്​റ്റോ ഹൈപ്പർമാർക്കറ്റി്​ന് സമീപം ചിക്ക്​എക്​സ്​ ഡയറക്ടർ ഫുആദ്​ മുഹമ്മദലി അൽ ജലാഹിമ ഉദ്​ഘാടനം നിർവഹിച്ചു. യു.എ.ഇയിൽ തുടക്കം കുറിച്ച ചിക്ക്​എക്സിന്​ ഉപഭോക്​താക്കളിൽ നിന്ന്​ മിച്ച പ്രതികരണമാണ്​ ലഭിക്കുന്നതെന്നും വരും നാളുകളിൽ ബഹ്റൈനിലും കൂടുതൽ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുമെന്നും മാനേജിംഗ്​ ഡയറക്​ർ ഹാഷിം കെപി പറഞ്ഞു.യു.എ.ഇയിൽ തുടക്കം കുറിച്ച ചിക്ക്​എക്സ് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മികച്ച നിലവാരത്തിലുളള ഭക്ഷണം ഉപഭോക്​താക്കൾക്ക്​ നൽകുകയെന്നതാണ് ലക്ഷ്യം. മിഡിൽ ഈസ്റ്റിൽ എല്ലായിടത്തും ‘ചിക്ക്​എക്സി’ന്‍റെ പ്രവർത്തനം വ്യാപിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഉദ്​ഘാടന ചടങ്ങിൽ മാനേജിംഗ്​ ഡയറക്ടർ ഹാഷിം കെ.പി, എക്സിക്യുട്ടീവ്​ ഡയറക്ടർ അർഷാദ്​ ഹാഷിം, ഫഖ്​റുദ്ധീൻ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.