പ്രവാസി ലീഗൽസൽ ബഹറിൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി

ബഹ്‌റൈൻ: കഴിഞ്ഞദിവസം കുവൈത്തിൽ നിരവധി പ്രവാസികളുടെ മരണത്തിന് കാരണമായ വിപത്തിൽ പ്രവാസി ലീഗൽസൽ ബഹറിൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.ഓൺലൈനായി നടത്തിയ അനുശോചന യോഗത്തിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓയും ബഹറിൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ബഹറിൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീമതി സുശമ ശർമ, ഗവർണിങ്ങ് കൗൺസിൽ മെമ്പർമാർ തുടങ്ങി അനേകം പേർ മീറ്റിങ്ങിൽ പങ്കെടുത്തു.വിപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുകയും കൂടുതൽ സുരക്ഷാ ബോധവൽക്കരണ യജ്ഞങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ജനറൽ സെക്രട്ടറി റിജി ജോയ് നന്ദി പ്രകാശിപ്പിച്ചു.