ഈദിയ്യ കുടുംബസംഗമം – ഒരുക്കളങ്ങൾ പൂർത്തിയായി 

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) ഈദിന്റെ രണ്ടാം ദിവസമായ ജൂൺ 17 തിങ്കളാഴ്ച സിഞ്ചിലുള്ള അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കളങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.വിവിധ പരിപാടികളോടെ വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ നടക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ദിൽഷാദ് മുഹറഖിന്റെ നേതൃത്വത്തിൽ വിപുലമായൊരു സ്വാഗത സംഗം രൂപവത്‌കരിച്ചു.

മറ്റ് ഭാരവാഹികൾ: സഹീൻ നിബ്രാസ്, സുഹാദ് ബിൻ സുബൈർ (പോസ്റ്റർ/ ഗൂഗിൾ ഫോം), സുഹൈൽ ബിൻ സുബൈർ(ഫുട്ബാൾ), ഉസ്മാൻ ഈസ ടൌൺ (ഷൂട്ട് ഔട്ട്), ഷബീർ ഹൈദർ അലി, ഫായിസ് ഹിദ്ദ് (അത്ലറ്റിക്സ്), സമീർ അലി റിഫ (ടഗ് ഓഫ് വാർ), ഹംസ റോയൽ (കായിക ഇനങ്ങൾ), അബ്ദുൽ ഗഫൂർ എം.ഇ.എസ്.(ലേഡീസ് പ്രോഗ്രാം), അബ്ദു ലത്വീഫ് അലിയമ്പത്ത് (ട്രോഫി, മെഡൽ, മെഡിക്കൽ), കോയ ഈസ ടൌൺ (ട്രാൻസ്‌പോർട്ട്), ഷബീർ ഉമ്മുൽ ഹസ്സം, സമീർ അലി (വെന്യൂ – ലോജിസ്റ്റിക്), അബ്ദുൽ അസീസ് ടി.പി., ലത്തീഫ് അലിയമ്പത് (സ്‌പോൺസർഷിപ്), ലത്തീഫ് സി.എം., ദിൽഷാദ് മുഹറഖ് (റിഫ്രഷ്മെന്റ്) റഷീദ് മാഹി (മീഡിയ), ലത്തീഫ് ചാലിയം (ആങ്കറിങ് )