മസ്‌കറ്റിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു

ഒമാൻ : മസ്‌കറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൻ്റെ സഹകരണത്തോടെ പത്താം അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു.ഒമാനിലെ ഇന്ത്യൻ പൗരന്മാരെ കൂടാതെ കൂ ഒമാനിലെ വിവിധ രാജ്യങ്ങളുടെ റസിഡൻ്റ് അംബാസഡർമാർ, നയതന്ത്ര സേനാംഗങ്ങൾ, ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, സ്വദേശികളും വിദേശികളുമായ നിരവധി പേരും യോഗാ ദിനത്തിന്റെ ഭാഗമായി.. ഒമാനിലെ സുൽത്താനേറ്റിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മുഖ്യപ്രഭാഷണം നടത്തി.”യോഗ വ്യക്തിഗത ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുക മാത്രമല്ല, വ്യക്തികളുടെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.. “സ്വയത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ” എന്നതായിരുന്നു ഈ വർഷത്തെ തീം, പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ പങ്കാളികൾക്കും യോഗ സംഘടനകൾക്കും സ്പോൺസർമാർക്കും സന്നദ്ധ പ്രവർത്തകർക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി.. യോഗാദിനത്തിന്റെ ഭഗമായി ഒമാനിലെ വിവിധ യോഗ സംഘടനകളുമായി ചേർന്ന് എംബസി രണ്ട് മാസങ്ങളിലായി 30 ലധികം യോഗ പരിപാടികളും സംഘടിപ്പിച്ചിരുന്നു