സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു

ഒമാൻ : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്കടക്കം സർവീസുകൾ വർദ്ദിപ്പിച്ചു .കൂടാതെ സലാലയിലെ ഖരീഫ് കാലത്ത് സുഹാറിൽ നിന്നും സലാലയിലേക്ക് പ്രതിധിന ആഭ്യന്തര സർവീസും ആരംഭിക്കുന്നു.ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ത്യയിലേക്ക് സർവീസുകൾ വർദ്ധിപ്പിക്കുന്നു .ഇതിന്റെ ഭാഗമായി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ വി​മാ​ന​മാ​യ സ​ലാം എ​യ​ർ ചെ​ന്നൈ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ലൈ 11മു​ത​ലാ​യി​രി​ക്കും മ​സ്ക​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ ഫ്ലൈ​റ്റു​ക​ൾ ആ​രം​ഭി​ക്കു​ക. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ സ​ർ​വി​സ് ഉ​ണ്ടാ​കും. വ​ൺ​വേ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്കാ​യി 47 ഒമാനി റി​യാ​ലി​ന​ടു​ത്താ​ണ്​ ക​മ്പ​നി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്. കൂടാതെ ജൂലൈ 2 മുതൽ ഡൽഹിയിലേക്കും സർവീസുകൾ ആരംഭിക്കുന്നുണ്ട് . ഖരീഫ് സീസൺ കണക്കിലെടുത്ത് സുഹാറിൽ നിന്നും സലാലയിലേക്ക് പ്രതിധിന ആഭ്യന്തര സർവീസും ആരംഭിക്കുന്നുണ്ട്.. ജൂലായ് ഒന്ന് മുതൽ ആഴ്ചയിൽ എല്ലാ ദിവസവും ഇരു ഭാഗങ്ങളിലേക്കും സർവീസ് ലഭ്യമാകും. ആഗസ്ത് 31 വരെ സർവീസുകൾ തുടരും. ഇരു ഭാഗങ്ങളിലേക്കുമായി 58 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് നിരക്കിൽ മാറ്റം വന്നേക്കുമെന്നും സലാം എയർ അറിയിച്ചു. ഖരീഫ് കാലത്ത് എത്തുന്ന സുഹാർ-സലാല സർവീസ് വടക്കൻ ബാത്തിന, ബുറൈമി ഗവർണറേറ്റുകളിൽ നിന്നുള്ളവർക്ക് ഏറെ ഗുണകരമാകും.