യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണം : സമയപരിധി നാളെ വരെ

അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി അധികൃതർ .അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ ആറ് മാസത്തിനുള്ളിൽ ഒരു ശതമാനമാണ് വർധിപ്പിക്കേണ്ടിയിരുന്നത്. ജൂലൈ 1 മുതൽ പരിശോധന ആരംഭിക്കും. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷത്തെ ആദ്യപകുതിയിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം വർധനവ് വരുത്താനുള്ള നിർദേശത്തിന്റ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെയാണിത്. പിഴയുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ ആറ് മാസത്തിനുള്ളിൽ ഒരു ശതമാനമാണ് വർധിപ്പിക്കേണ്ടിയിരുന്നത്. ജൂൺ 30 വരെയാണ് കാലാവധി. ജൂലൈ 1 മുതൽ പരിശോധനകളുണ്ടാകും. 8000 ദിർഹമെങ്കിലും പിഴ ചുമത്തും. ഓരോ മാസവും പിഴയുണ്ടാകും.യുഎഇയുടെ സ്വദേശിവത്ക്കരണ ലക്ഷ്യം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രണ്ട് ശതമാനം വർധനവാണ് ഈ വർഷം പൂർത്തിയാകുന്നതോടെ കൈവരിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവൽക്കരണമാണ് യുഎഇ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ ആറുമാസവും ഒരു ശതമാനം വെച്ച്, വർഷത്തിൽ രണ്ടു ശതമാനം വീതം അധികം സ്വദേശികളെ നിയമിക്കുന്നത്.