ഇ-സിഗരറ്റ് ; മുന്നറിയിപ്പ് നല്‍കി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം

ഖത്തർ : ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ രാജ്യത്തെ ജനങ്ങൾക്ക് ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി . ഇതിൻ്റെ വിൽപ്പനയും പരസ്യങ്ങളും മുൻപ് നിരോധിച്ചിരുന്നു.ഇ-സിഗരറ്റിൽ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കൾ ഗുരുതര ആരോഗ്യ പ്രശ്ങ്ങൾക്കു കാരണമാകും എന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നത്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, മോണ, വായ, തൊണ്ട എന്നിവിടങ്ങളിലെ വ്രണങ്ങൾ കാൻസർ , നിക്കോട്ടിൻ ആസക്തി, സിഒപിഡി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇ-സിഗരറ്റ് കാരണമാകും.പുകവലിക്കെതിരെ ഖത്തറിൽ വ്യാപകമായ ബോധവത്കരണ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്.പുകവലിക്കാരിൽ 11 ശതമാനത്തോളം ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതുമായി ബന്തപെട്ടു പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കിയിരുന്നു .