സോഷ്യൽ മീഡിയ വഴി വി​മാ​ന​യാ​ത്ര ടി​ക്ക​റ്റ് തട്ടിപ്പ് : ഒരാൾ അറസ്റ്റിൽ

ബഹ്‌റൈൻ : കു​റ​ഞ്ഞ തു​ക​ക്ക് വി​മാ​ന​യാ​ത്ര ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച ഏ​ഷ്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ ജോ​ലി ആളാണെന്നും കുറഞ്ഞ വിലക്കാണ് ടിക്കറ്റുകൾ നൽകുന്നതെന്നും മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചു ക​ബ​ളി​പ്പി​ച്ച 39 കാരനെയാണ് പിടികൂടിയത് .നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിരുന്നു . യ​ഥാ​ർ​ഥ വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് വാ​ഗ്ദാ​നം​ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലും ഇ​യാ​ൾ പോസ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നു.ബുക്ക്​ ചെയ്ത ടിക്കറ്റ്​ ഉപഭോക്താക്കൾക്ക്​ വാട്​സാപ്പിലൂടെ അയച്ചശേഷം പിന്നീട്​ ടിക്കറ്റ്​ ക്യാൻസൽ ചെയ്യുകയും ക്യാൻസൽ തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റുകയുമാണ്​ പ്രതി ചെയ്തിരുന്നത് .പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി കുടുങ്ങിയത് . അ​ജ്ഞാ​ത​രാ​യ ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ വീ​ഴ​രു​തെ​ന്നും ലൈ​സ​ൻ​സു​ള്ള ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് മാ​ത്രം ടി​ക്ക​റ്റെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​.