യുഎഇയില്‍ പ്രവാസി മലയാളി മരണമടഞ്ഞു

അബുദാബി: തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് ഹൃദയാഘാതം മൂലം അബൂദാബിയില്‍ മരണമടഞ്ഞത് .അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അഷ്റഫ് അലി അബൂദാബിയില്‍ എത്തിയത്. ഉച്ചക്ക്​ ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അബുദാബി സെന്‍ട്രല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍.