ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പായ ‘ത​ബ്സീ​ൽ’ന് ആരംഭം കുറിച്ചു

ഒമാൻ : ഒമാനിലെ വിവിധ പ്രദേശങ്ങളിൽc തുടങ്ങി .. ഒമാന്റെ വ​ട​ക്ക​ൻ ഗവർണറേറ്റുകളിൽ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് ‘ത​ബ്സീ​ൽ’ എന്നാണ് അറിയപ്പെടുക …പ്രധാനമായും ഒമാന്റെ വ​ട​ക്ക​ൽ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ലാണ് ‘ത​ബ്സീ​ൽ’ വിളവെടുപ്പ് ആഘോഷങ്ങളോടെ കൊണ്ടാടുക.. വി​ള​വെ​ടു​പ്പ് മൂ​ന്നാ​ഴ്ച​കാ​ലം നീ​ളും… വി​ള​വെ​ടു​പ്പ് കാ​ലം മു​ഴ​വ​ൻ ഗ്രാ​മ​ത്തി​ലെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ത​ബ്സീ​ൽ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന വി​ള​വെ​ടു​പ്പി​ൽ സ​ജീ​വ​മാ​വും. ഈ​ത്ത​പ്പ​ഴ​ത്തി​ന്റെ നി​റം മ​ഞ്ഞ​യാ​വു​ന്ന​ത് മു​ത​ലാ​ണ് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. വേ​ർ​തി​രി​ച്ചെ​ടു​ത്ത ഈ​ത്ത​പ്പ​ഴം വ​ലി​യ ചെ​മ്പ് പാ​ത്ര​ത്തി​ൽ ഇ​ട്ടാ​ണ് വേ​വി​ക്കു​ന്ന​ത്. 15 മു​ത​ൽ 20 മി​നി​റ്റ് വ​രെ​യാ​ണ് ഇ​വ വേ​വി​ക്കു​ന്ന​ത്. ഇ​തി​ന്​ ശേ​ഷം പ്ര​ത്യേ​ക സ​ജ്ജ​മാ​ക്കി​യ മ​സ്തി​ന എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ്രൗ​ണ്ടി​ൽ ഉ​ണ​ങ്ങാ​നി​ടും. ഈ ​ഗ്രൗ​ണ്ടി​ൽ അ​ഞ്ച് മു​ത​ൽ പ​ത്ത് ദി​വ​സം നോ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ ഇ​വ കി​ട​ക്കും. ഉ​ണ​ങ്ങി ക​ഴി​യു​ന്ന​തോ​ടെ വി​പ​ണ​ന​ത്തി​ന് ത​യാ​റാ​വും. ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ലും അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ലും വി​ൽ​ക്ക​പ്പെ​ടും. ഇ​ന്ത്യ മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ വി​പ​ണ​നം ചെ​യ്യു​ന്ന​ത്. നെ​ത​ർ​ല​ൻ​ഡി​ൽ ചോ​ക്ല​റ്റ് ഉ​ൽ​പാ​ദ​ന​ത്തി​നും ഒമാൻ ഈ​ത്ത​പ്പ​ഴം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.