ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ

ഒമാൻ : ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മവാസലാത്ത് ഒമാനിലെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ നിരത്തിലെത്തിക്കും.ഇതുമായി ബന്ധപെട്ടു മൂന്ന് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചതായി പ്രാദേശിക ദിനപത്രം സൂചന നൽകി. ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ട്രാൻസ്പോർട്ട് ബസ് ഉടൻ നിരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി മവാസലാത്ത് അൽ മഹാ പെട്രോളിയം പ്രൊഡക്‌ട്‌സ് മാർക്കറ്റിംഗ് കമ്പനി, വോഡഫോൺ ഒമാൻ , സോഹാർ ഇൻ്റർനാഷ്ണൽ എന്നിവരുമായി കരാരിൽ ഒപ്പുവെച്ചു .ഉടൻ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇലക്ട്രിക് ബസ്, വൃത്തിയുള്ളതും ഹരിതവുമായ ഭാവിയിലേക്കുള്ള ഞങ്ങളുടെ സമർപ്പണവും ആകുമെന്നും കമ്പനികൾ അഭിപ്രായപ്പെട്ടു . കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഹരിത ഊർജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒമാനി കമ്പനികളുടെ പ്രതിബദ്ധത യാണ് ഈ കരാറുകൾ സൂചിപ്പിക്കുന്നതെന്നും മവാസലാത്ത് അഭിപ്രായപ്പെട്ടു . ജൂലൈ 16ന് സലാലയിൽ നടക്കാനിരിക്കുന്ന ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് മെന കോൺഫറൻസിന് മുന്നോടിയായാണ് ഈ വികസനം. ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, മവാസലാത്ത് ഒമാൻ എന്നിവയുടെ സഹകരണത്തോടെ ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം സുസ്ഥിര നഗരങ്ങൾക്കായുള്ള സ്മാർട്ട് ഗതാഗതം എന്ന വിഷയത്തിൽ ഊന്നൽ നൽകും. ദോഫാർ ഗവർണർ എച്ച്.എച്ച് മർവാൻ ബിൻ തുർക്കി അൽ സെയ്ദിൻ്റെ രക്ഷാകർതൃത്വത്തിലാണ് ഇത് നടക്കുക. ‘പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളും സംയോജനവും മെച്ചപ്പെടുത്തൽ,’ ‘ഹരിത സാങ്കേതികവിദ്യകൾ: സുസ്ഥിര പൊതുഗതാഗതം മുൻകൈയെടുക്കൽ എന്നിവ കോൺഫ്രൻസിൽ ചർച്ചയാകും