പ്രതിഭ ശാസ്ത്ര ക്ലബ്ബ്- ലിറ്റിൽ പ്ലാനെറ്റ്‌സ് 24

മനാമ: കുട്ടികളെ അറിവിന്റെ വിശാലമായ ലോകത്തേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ പ്രതിഭ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ” ലിറ്റിൽ പ്ലാനറ്റസ്” എന്ന പരിപാടി പ്രതിഭ ഹാളിൽ വെച്ചു നടന്നു.ബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള 50 ഓളം കുട്ടികൾ പങ്കെടുത്ത ക്വിസ് പ്രോഗ്രാം ഈ പരിപാടിയുടെപ്രത്യേക ആകർഷണമായി.സയൻസ് കേരള ചാനൽ എഡിറ്റർ ശ്രീ. അരുൺ രവിയുടെ ആമുഖ പ്രഭാഷണത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 51- എ (എച്ച്) അനുച്ഛേദപ്രകാരം ശാസ്ത്രബോധം പ്രചരിപ്പിക്കുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന്ചൂണ്ടികാണിക്കപ്പെട്ടു.ശാസ്ത്രരംഗത്ത് അനുദിനം ഉണ്ടാക്കുന്ന മാറ്റങ്ങളും, അതിന്റെ ഭാഗമായി ഉണ്ടാകുന്ന വെല്ലുവിളികളും അഭിമുഖീകരിക്കാൻ അറിവും കാഴ്ചപ്പാടും പകർന്ന് നൽകേണ്ടതായുണ്ട് എന്നദ്ദേഹം കൂട്ടിചേർത്തു.ലിറ്റിൽ പ്ലാനറ്റ്സിൻ്റെ ഭാഗമായി സൗരയൂഥം കേന്ദ്ര വിഷയമായുള്ള സെമിനാറിൽ വിവിധ ഗ്രഹങ്ങളെ കുറിച്ചുള്ള വിശകലനം പതിനഞ്ചോളം കൊച്ചു കൂട്ടുകാർ ശാസ്ത്രീയമായ രീതിയിൽ തന്നെ നിറഞ്ഞ സദസ്സിനു മുന്നിൽ ഉയർന്ന നിലവാരത്തിൽ അവതരിപ്പിച്ചു. വളർന്നുവരുന്ന തലമുറയിൽ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പ്രാധാന്യം വിളിച്ചോതുന്നതായരുന്നു ഈ സെമിനാർ.ഔദ്യോഗിക പാഠ്യപദ്ധതിക്കപ്പുറം അറിവ് തേടാനും, നേടാനും, പങ്കുവെക്കാനുമുള്ള, സംസ്കാരം വളർത്തിയെടുക്കാനാണ് ഇത്തരം ഇടപെടൽ. നേടിയ അറിവുകൾ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്താൻ എങ്ങനെ കഴിയും എന്ന് ചിന്തിക്കുന്ന ഒരു തലമുറ വളർന്നു വരേണ്ടതുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ് ബഹ്റൈൻ പ്രതിഭ ശാസ്ത്ര ക്ലബ്ബ് നടത്താൻ ഉദ്ദേശിക്കുന്നത്.ക്വിസ് വിജയികൾക്കും സെമിനാർ അവതരിപ്പിച്ചവർക്കും ഉള്ള സർട്ടിഫിക്കറ്റ്, മെഡൽ, മറ്റ് സമ്മാനങ്ങൾ പ്രതിഭയുടെ ഭാരവാഹികൾ  വിതരണം ചെയ്തു.