ദുബായ് മാളിൽ പോക്കാറ്റടി ; നാലംഗ സംഘം പിടിയിൽ

sample pic

ദുബായ് : തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ദുബായ് മാളില്‍ പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. 23നും 54നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍. മോഷണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു .ദുബായ് മാളിലെ ഡാന്‍സിങ് ഫൗണ്ടെയ്ന്‍ ഭാഗത്ത് ഷോ കാണാനെന്ന വ്യാജേന എത്തിയ ശേഷം നാലുപേരും ചേര്‍ന്ന് മോഷണം നടത്തുമ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. സി​വി​ലി​യ​ൻ വേഷമണിഞ്ഞ്​ രം​ഗ​ത്തി​റ​ങ്ങി​യ പൊ​ലീ​സ്​ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റ​ങ്ങി​ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇരയെ നിരീക്ഷിച്ചു ശ്രദ്ധ തെറ്റിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത് .കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നിയമ നടപടിക്ക് വിധേയരാക്കി .