ഒമാനിൽ ഗതാഗതം ഉൾപ്പെടെ ഉള്ള മേഖലകളിൽ സ്വദേശിവത്കരണം

By: Ralish MR - Oman

മസ്കറ്റ് : ഒമാനിൽ സ്വദേശിവത്കരണം വീണ്ടും സജീവമാകുന്നു. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐ ടി എന്നിവയിലാണ് 100 ശതമാനം സ്വദേശിവത്കരണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് .ഒമാനിൽ ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ നടപ്പാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഒമാൻ വിഷൻ 2040ന് അനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ഒമാനികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശിവത്കരണം.വിവിധ മേഖലകളിൽ ഒമാനികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികൾ അനുവദിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി പറഞ്ഞു. തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം 2025 ജനുവരി മുതൽ സ്വദേശിവത്കരണ പദ്ധതികൾ ആരംഭിക്കും. 2027 അവസാനത്തോടെ ഈ മേഖലകളിൽ സ്വദേശി വത്കരണം 100 ശതമാനം സാധ്യമാക്കും .. 2024ൽ, ഗതാഗതലോജിസ്റ്റിക് മേഖലയിൽ 20 ശതമാനാവും കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ 31ശതമാനവമാണ് സ്വദേശിവത്കരണം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനോടനുബന്ദ്ധിച്ച ചില തൊഴിലുകൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. 2040ഓടെ ഈ മേഖലകളിലെ പ്രഫഷണൽ ജോലികൾ സ്വദേശിവത്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ മേഖലകളിൽ യോഗ്യരായ ഒമാനി കേഡർമാരെ പ്രവാസികൾക്ക് പകരം വെക്കനാണ് സ്വദേശിവത്കരണത്തിലൂടെ ശ്രമിക്കുന്നതെന്ന് സഈദ് അൽ മഅ്‌വലി വ്യക്തമാക്കി.ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20ശതമാനം മുതൽ 50 ശതമാനം രെ ആയിരിക്കും, ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും. ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 2026ഓടെ 50 മുതൽ നൂറ് ശതമാനം വരെ ആയിരിക്കുമെന്നും മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി കൂട്ടിച്ചേർത്തു.