നെസ്റ്റോയുടെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ ലഭിച്ചു: മാനേജിംഗ് ഡയറക്ടർ  ഹാഷിം മാണിയോത്ത്

gpdesk.bh@gmail.com

മനാമ : ബഹ്റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകി വരുന്ന ബഹ്റൈൻ രാജാവ് ഷെയ്ഖ്  ഹമദ് ബിൻ ഈസ അൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്റൈനിലെ സ്വദേശികളും വിദേശികളുമായ ജനങ്ങൾക്കും നെസ്റ്റോ ഗ്രൂപ്പ് നന്ദി അറിയിക്കുന്നതായി മാനേജിംഗ് ഡയറക്ടർ  ഹാഷിം മാണിയോത്ത് അറിയിച്ചു.ഏതൊരു ബിസിനസിനും ഈ രാജ്യവും,ഇവിടത്തെ സർക്കാർ സ്ഥാപനങ്ങളും നൽകി വരുന്ന പിന്തുണ വിലമതിക്കാനാകാത്തതാണ്.പ്രത്യേകിച്ച്, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, വ്യവസായ വാണിജ്യ മന്ത്രാലയം, മുൻസിപ്പാലിറ്റികൾ എന്നിവ  മികച്ച പിന്തുണയാണ് നൽകുന്നത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് തുറക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ നിക്ഷേപത്തെയാണ്  പ്രതിനിധീകരിക്കുന്നത് . ഇത് കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും പ്രദാനം ചെയ്യുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നെസ്റ്റോ വിതരണം ചെയ്യുന്നു. ഗുണനിലവാരം, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയോടുള്ള നെസ്റ്റോയുടെ പ്രതിബദ്ധത അതിന്റെ പുതിയ ശാഖകളുടെ വ്യാപനത്തിന് ഒരു പ്രേരകശക്തിയായി തുടരുന്നുവെന്ന് ഹാഷിം മാണിയോത്ത് അറിയിച്ചു.നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി ഇസാ  ടൗണിൽ ഇന്ന് (ഞായർ) രാവിലെ  പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ 128-ാമത്തേയും, ബഹ്റൈനിലെ 19-ാമത്തേയും ഔട്ട്‌ലെറ്റാണ്  ഇസാ ടൗണിൽ തുറന്നു പ്രവർത്തനമാരംഭിച്ചത്. ഇന്ന്  രാവിലെ  9.30ന് ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി  അബ്ദുല്ല ബിൻ അദെൽ ഫക്രു  ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത് .