ഒമാൻ : നാലു ദിവസങ്ങളിലായി നീണ്ടുനിന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗത്തിന്റെ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു .. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഇരുന്നൂറോളം വിദ്യാർഥികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് നയിച്ചത് പ്രശസ്ത നാടക പ്രവർത്തകനും , ടെലിഫിലിം അഭിനേയെതാവും , അധ്യാപകനുമായ ശിവദാസ് പൊയിൽക്കാവ് ആയിരുന്നു.. സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളെയും സമീപനങ്ങളെയും സംബന്ധിച്ച ധാരണ കുട്ടികളിൽ എത്തിക്കുക വഴി അവരുടെ സർഗ്ഗാത്മക സാധ്യതകളെ ജീവിത വികാസത്തിനായ് പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം .. ഈ വേനൽ അവധിക്കാലത്തെ കടുത്ത വിമാനയാത്രക്കൂലി വർധനവും ക്യാമ്പിലേക്കുള്ള കുട്ടികളുടെ കടന്നുവരവിന് ഇടയാക്കിയെന്നും കേരളവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു .. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തതെന്നു കേരളാവിങ് ബാലവിഭാഗം സെക്രട്ടറി ശ്രീവിദ്യ . ജോയിൻ സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് എന്നിവർ പറഞ്ഞു .കഴിഞ്ഞ 21 വർഷക്കാലം അനുഭവസമ്പത്തുള്ള കേരളം വിങ് വേനൽ അവധി ക്യാമ്പിന് മസ്കറ്റിലെ രക്ഷിതാക്കളുടെ ഇടയിൽ വാൻ സ്വീകാര്യതയ്യാണ് ലഭിക്കുന്നത്.