പ്രവാസികളുടെ നാഥനായി ഷാഫി പറമ്പിൽ എം. പി, അഭിനന്ദിച്ച് ബഹ്‌റൈൻ ഒഐസിസി

മനാമ : പതിറ്റാണ്ടുകളായി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികളെ നിയന്ത്രിക്കാൻ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപെട്ടു കൊണ്ട് പാർലമെന്റ് ൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച ഷാഫി പറമ്പിൽ എം പി അനാഥരായ പ്രവാസികളുടെ നാഥനായി മാറി.കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് ഗൾഫ് നാടുകളിൽ വെക്കേഷൻ ആരംഭിക്കുന്ന സമയങ്ങളിലും, വിശേഷ അവസരങ്ങളിലും ഒരു നിയന്ത്രണവും ഇല്ലാതെ നിരക്ക് വർധിപ്പിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഷാഫി പറമ്പിൽ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചപ്പോൾ കമ്പോളവും, ആവശ്യവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിച്ചുകൊണ്ട് ഉള്ള വ്യോമയന മന്ത്രിയുടെ പ്രസ്താവനയെ നിലവിൽ ഉള്ള അവസ്ഥയെ ചൂണ്ടി കാണിച്ചുകൊണ്ട് അദ്ദേഹം പ്രതിരോധിച്ചു. എല്ലാ വിമാന കമ്പനികളും ഒന്നിച്ചു മനഃപൂർവം പ്രവാസികളെ ചൂഷണം ചെയ്യുന്നു. മാതാപിതാക്കളുടെയും മറ്റ് ബന്ധുമിത്രാദികളുടെയും മരണത്തിനോ, ചികിത്സക്കോ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനോ മറ്റും യാത്ര ചെയ്യാൻ പറ്റില്ലാത്ത അവസ്ഥയാണ് നിലവിൽ എന്നും ഷാഫി പറമ്പിൽ എം പി അഭിപ്രായപെട്ടു.
പ്രവാസി വിഷയങ്ങളിൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ഇടപെടൽ നടത്തിയ ഷാഫി പറമ്പിൽ എം പി പ്രവാസികളുടെ രക്ഷകനായി മാറി എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപെട്ടു.തന്റെ സുഹൃത്ത് വലയത്തിൽ നിരവധി ഒഐസിസി നേതാക്കൾ ഉള്ളത് കൊണ്ട് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാൻ ഷാഫി പറമ്പിൽ എം പി ക്ക് സാധിക്കുന്നു എന്നും ബഹ്‌റൈൻ ഒഐസിസി അഭിപ്രായപെട്ടു. തുടർന്നും പ്രവാസി വിഷയങ്ങൾ പാർലമെന്റ് ന്റെ ശ്രദ്ധയിൽ കൊണ്ട് വരുവാൻ അദ്ദേഹം ഉണ്ടാകും എന്നും ബഹ്‌റൈൻ ഒഐസിസി പ്രത്യാശ പ്രകടിപ്പിച്ചു.