ഇടപ്പാളയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ബഹ്റൈൻ :ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർഅൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ശാഖയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ടെസ്റ്റുകൾ, ഫ്രീ കൺസൾട്ടേഷൻ ഉൾപ്പെടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.രാവിലെ എട്ടു മുതൽ 12 വരെ നടത്തിയ ക്യാമ്പിൽ സ്ത്രീകളും പുരുഷന്മാരുമടക്കം നൂറിലധികം ആളുകൾ പങ്കെടുത്തു. രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ജനറൽ മെഡിസിൻ ഡോക്ടർ: ഹമീദ് മെഹ്‌ദി ബോധവൽക്കരണം നടത്തി.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹിഷാം ഷിബു, മാർക്കറ്റിംഗ് ഹെഡ് ഭരത് ജയകുമാർ, ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ, ജനറൽ ഫിസിഷ്യൻ ഡോക്ടർ: സുബ്രഹ്മണ്യൻ ബസിനേനി എന്നിവർ സന്നിഹിതരായിരുന്നു.
ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ, ജനറൽ സെക്രട്ടറി
ശാഹുൽ കാലടി, പ്രോഗ്രാം കൺവീനർ വിനീഷ് കേശവൻ എന്നിവർ ചേർന്ന്
ഹോസ്പിറ്റലിനുള്ള സ്നേഹോപഹാരം കൈമാറി.ട്രഷറർ രാമചന്ദ്രൻ പോട്ടൂർ, മുൻ ജനറൽ സെക്രട്ടറി രഘുനാഥ് എം കെ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അശ്വതി, മുസ്തഫ, ഹാരിസ്, പ്രദീപ് തറമ്മൽ,പ്രത്യുഷ് കല്ലൂർ, പ്രദീഷ് പുത്തൻകോട്, മുരളീധരൻ, സുരേഷ് ബാബു, സജീവ് കുമാർ, ഫൈസൽ മാമു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.