എണ്ണയിതര വരുമാനം ലക്ഷ്യമിട്ട് വ​രാ​നി​രി​ക്കു​ന്ന കാ​ർ​ഷി​ക സീ​സ​ണി​ൽ ഗോ​ത​മ്പ് കൃ​ഷി​യെ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ല​ക്ഷ്യ​വു​മാ​യി ഒ​മാ​ൻ

ഒ​മാ​ൻ : എണ്ണയിതര വരുമാനം ലക്ഷ്യമിട്ടുള്ള ഒമാന്റെ കാർഷിക ഉൽപ്പാദനക്ഷമതയും ഭക്ഷ്യസുരക്ഷയും വർധിപ്പിക്കുന്നതിനുള്ള പക്‌തദികളുടെ ഭാഗമായി അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്സാ​ണ് ഗോ​ത​മ്പ് കൃ​ഷി​യു​ടെ വി​പു​ലീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​ത്. അ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗം അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നി​യ​ർ സ​ലിം അ​ലി അ​ൽ ഒ​മ​റാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കഴിഞ്ഞ ദിവസം ചേ​ർ​ന്നു. മി​ക​ച്ച് ക്വാ​ളി​റ്റി​യു​ള്ള ഗോ​ത​മ്പ് ഉ​ത്പാ​ദി​പ്പി​ക്കു​ക നി​ക്ഷേ​പ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ന്‍റെ​യും നി​ക്ഷേ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ലി​യ അ​ള​വി​ൽ ഗോ​ത​മ്പ് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. അ​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും നി​ക്ഷേ​പ​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. ഗോ​ത​മ്പ് കൃ​ഷി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള സാ​ധ്യ​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച​ചെ​യ്തു. ഒമാനിൽ 2018 മുതൽ 2023 വരെ ഗോതമ്പ് ഉൽപ്പാദനത്തിൽ 300% കുതിച്ചുചാട്ടത്തിന് ഒമാൻ സാക്ഷ്യം വഹിച്ചചത്  ..