ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കരം ടി. പത്മനാഭന്

തിരുവന്തപുരം/ ബഹ്‌റൈൻ:കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കുന്നു.മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നു നിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്. നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു.ഏകപത്നീവ്രതം പോലെ ചെറുകഥയിൽ മാത്രം സർഗ്ഗാത്മകാവിഷ്കാരം നടത്തി മലയാള സാഹിത്യത്തിലെ മഹാതേജസ്സായി നില കൊള്ളുന്ന ടി പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം നൽകി ആദരിക്കുന്നു.ഒരു ലക്ഷം രൂപയുംപ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് സമാജം ആസ്ഥാനത്തു വെച്ച് ബഹു: ബംഗാൾ ഗവർണ്ണർശ്രീ സി. വി ആനന്ദബോസ് സമ്മാനിക്കും.ഡോ.കെ. എസ്. രവികുമാർ (പുരസ്ക്കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ), പി.വി രാധാകൃഷ്ണപിള്ള (സമാജം പ്രസിഡൻ്റ് ) വർഗീസ് ജോർജ് , ഹരികൃഷ്ണൻ ബി നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.