ദുബായ് : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുത്, മുന്നറിയിപ്പുമായി പോലീസ്

ദുബായ് : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. ഇതുപ്രകാരം വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപെ പിൻഭാ​ഗത്തെ സീറ്റുകൾ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു. .നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി അവരെ ഒരിക്കലും വാഹനത്തിലാക്കി പോകുമ്പോൾ ശ്രദ്ധിക്കാതെ പോകരുത്. നിങ്ങൾ പുറത്തുകടക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പിൻ സീറ്റുകൾ രണ്ടുതവണ പരിശോധിക്കുക!’,എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെയാണ് പൊലീസ് മാതാപിതാക്കൾക്ക് നിർദേശം നൽകിയത്