പോലീസ് മർദ്ദനം : ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായി പ്രതിഷേധിച്ചു

ബഹ്‌റൈൻ : പി.വി. അൻവർ എംഎൽഎയുടെ ഗുരുതരമായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബിൻ വർക്കി അടക്കമുള്ള നേതാക്കളെയും, പ്രവർത്തകരെയും തലയ്ക്കടക്കം ക്രൂരമായി മർദിച്ച പോലീസ് നടപടിയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായി പ്രതിഷേധിച്ചു. ഭരണപക്ഷ പ്രതിനിധിയായിട്ട് പോലും അൻവർ എം.എൽ.എ യുടെ വെളിപ്പെടുത്തലിൽ ശരിയായ അന്വേഷണം നടത്താതെ, ആരോപണം നേരിടുന്നവരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണ് അജിത് കുമാർ ഐ.പി.എസിനു കീഴിലുള്ള ഉദ്യോഗസ്ഥരെ തന്നെ അന്വേഷണ ചുമതല ഏല്പിച്ചത്, ഇത് എ.ഡി.ജി.പി യെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ കുറ്റപ്പെടുത്തി.തൃശൂർ പൂരം കലക്കാൻ കൂട്ട് നിന്നതും ആർ.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളു കൂടി ആണ് അജിത് കുമാർ എന്ന് ഭരണകക്ഷി എം.എൽ.എ തന്നെ വെളിപ്പെടുത്തിയ ഗുരുതര സ്ഥിതിവിശേഷം നിലനിൽക്കേ ആണ് തൽസ്ഥാനത്ത് നിന്ന് ആളെ മാറ്റാതെ രക്ഷിക്കാൻ ഉള്ള ശ്രമം നടത്തുന്നത്.നീതിപൂർവ്വമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.