ഒമാനിൽ സെപ്റ്റംബർ 15 പൊതു അവധി

ഒമാൻ : അപ്രതീക്ഷിത അവധി ലഭിച്ചതോടെ ഓണാഘോഷത്തിനൊരുങ്ങി ഒമാനിലെ മലയാളി കുടുംബങ്ങൾ . സെപ്റ്റംബർ 15 ഒമാനിൽ പൊതു അവധി .അപ്രതീക്ഷിതമായി തിരുവോണദിനമായ സെപ്റ്റംബർ 15 നു നബിദിനത്തിന്റെ ഭാഗമായി ഒമാനിൽ പൊതുമേഖലക്കും അവധി പ്രഖ്യാപിച്ചതിനാൽ തന്നെ സന്തോഷത്തിലാണ് ഒമാനിലെ മലയാളി സമൂഹം.ഇത്തവണ ഓണദിനം ഞായറാഴ്ച ആയതിനാൽ തന്നെ ഓണാഘോഷം ഓഫീസുകളിൽ ആകുമെന്നുറപ്പിച്ച മലയാളി കുടുംബങ്ങൾക്കാണ് നബിദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ ഗവണ്മെന്റ് നൽകിയ അവധി ഫലപ്രദമാകുന്നത് . പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ 2024 സെപ്റ്റംബർ 15 ഞായറാഴ്‌ച, ഒമാനിലെ ഭരണപരമായ സ്ഥാപനങ്ങളുടെയും മറ്റ് നിയമപരമായ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെയും ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കും എന്നാണ് മന്ദ്രാലയം അറിയിച്ചത് . ആയതിനാൽ തന്നെ വാരാന്ധ്യ അവധി ദിനങ്ങളായ 13 ,14 , എന്നിവ കൂടി കണക്കാക്കിയാൽ മൂന്നു ദിനം അവധി ലഭിക്കും.കേരളത്തിലെ പോലെ തന്നെ പൂരാടം, ഉത്രാടം , തിരുവോണം.എന്നീ ദിനങ്ങൾ ഒമാനിലെ മലയാളികൾക്ക് ആഘോഷിക്കാൻ അവസരം ലഭിക്കും