ആരോഗ്യപ്രശ്നങ്ങളിലും നിയമ കുരിക്കിലും പെട്ട പ്രവാസിക്ക് നാടണയാൻ പ്രവാസി ലീഗൽ സെൽ തുണിയായി

ബഹ്‌റൈൻ : മലയാളിയായ കൊളപ്പള്ളിൽ രാഘവൻ സന്തോഷാണ് നീണ്ട കാലത്തെ നിയമ കുരുക്കിൽ നിന്നും മുക്തി നേടി നാടണയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ശ്രീ സന്തോഷ് സൽമാനിയ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. ഒന്നിലധികം യാത്ര വിലക്കുകളും മൂന്ന് കേസുകളും അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നു. മൂന്നുവർഷത്തെ തടവിനും അദ്ദേഹത്തെ വിധിച്ചിരുന്നു .എന്നാൽ ആരോഗ്യപരമായ കാര്യങ്ങൾ മുൻനിർത്തി പ്രവാസി ലീഗൽ സെൽ നൽകിയ ദയാ ഹർജി കോടതി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള തടവ് ശിക്ഷാ റദ്ദ് ചെയ്യുകയും ആയിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ദ്രുതഗതിയിലാക്കുവാനും കോടതി ഉത്തരവായി. പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ കോഡിനേറ്ററും ബഹറിൻ ചാപ്റ്റർ പ്രസിഡന്റുമായ ശ്രീ സുധീർ തിരുനിലത്തിന്റെയും ബഹറിനി വക്കീൽ താരീഖ് അലോവൻടെയും ഇടപെടൽ മൂലമാണ് ഇത് സാധ്യമായത് ഹോപ്പിന്റെ വളണ്ടിയർമാരായ .ശ്രീ സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, അസ്കർ പൂഴിതല, കെ ടി സലീം, എം എം ടീം , വോയിസ്‌ ഓഫ് ബഹ്‌റൈൻ , കണ്ണൂർ ഫ്രണ്ട്‌സ് അംഗങ്ങൾ എന്നിവരും സഹായഹസ്തവുമായി എത്തി ഇന്ത്യൻ എംബസി അധികൃതരുടെയും സൽമാനിയ മെഡിക്കൽ ടീമിന്റെയും പ്രത്യേകിച്ച് സൽമാനിയ ഹോസ്പിറ്റലിലെ നഴ്സുമാർക്കും സമയോചിതമായ ഇടപെടലും എടുത്ത് പറയേണ്ടതാണ് .19 സെപ്റ്റംബർ രാവിലെ 11:15ന് ബഹറിനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ശ്രീ സന്തോഷ് നാട്ടിലേക്ക് പുറപ്പെടും. നാട്ടിൽ അദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നോർക്കയുടെ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട് എന്നും ശ്രീ സുധീർ തിരുനിലത്ത് അറിയിച്ചു.