റിയാദ് അന്താരാഷ്ട്ര പുസ്തകമേള വ്യാഴാഴ്ച മുതൽ; മലയാളം പ്രസാധകരും മേളയിൽ പങ്കെടുക്കും

ദമ്മാം : റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 26 ന് ആരംഭിക്കും . 800 പവലിയനുകളിലായി 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പെങ്കടുക്കും. മലയാള പ്രസാധകർ ഉൾപ്പടെ പങ്കെടുക്കും. ഒക്‌ടോബർ അഞ്ച് വരെ റിയാദിലെ കിങ് സൗഉദ് യൂനിവേഴ്‌സിറ്റി കാമ്പസിൽ സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി .സൗദിക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി എഴുത്തുകാരുടെയും ചിന്തകരുടെയും സാന്നിധ്യം മേളയിലുണ്ടാകും. ഖത്തറാണ് ഇത്തവണ പുസ്തകമേളയിലെ അതിഥി രാജ്യം.ഖത്തർ സാംസ്കാരിക മന്ത്രാലയത്തിെൻറ അപൂർവ കൈയെഴുത്തുപ്രതികളുടെ ശേഖരവും നിരവധി പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്ന പ്രദർശനവുമുണ്ടാകും