ഐ.വൈ.സി.സി ബഹ്‌റൈൻ സൽമാനിയ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പ്രവാസികളുടെ ആരോഗ്യ വിഷയങ്ങളിൽ പ്രാധാന്യം നൽകിക്കൊണ്ട് ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്നത്.വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300 ലധികം ആളുകൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.വളരെ നല്ല നിലയിലുള്ള ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

ഐ.വൈ.സി.സി സൽമാനിയ ഏരിയ സെക്രട്ടറി മുഹമ്മദ്‌ റജാസ് സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച പരിപാടി ഐ.വൈ.സി.സി സൽമാനിയ ഏരിയ പ്രസിഡന്റ്‌ അനൂപ് തങ്കച്ചന്റെ അധ്യക്ഷതയിൽ പ്രമുഖ മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് , ദേശീയ വൈസ് പ്രസിഡന്റ്‌മാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, ദേശീയ ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത്, മുൻ ദേശീയ പ്രസിഡന്റ്‌ വിൻസു കൂത്തപ്പള്ളി, മുൻ ദേശീയ ട്രെഷറർ ഹരി ഭാസ്കർ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, എന്നിവർ ക്യാമ്പ് സന്ദർശിച്ചു.ഹോസ്പിറ്റലിനുള്ള മൊമെന്റോ രാജി ഉണ്ണികൃഷ്ണൻ ഹോസ്പിറ്റൽ പ്രതിനിധി അമലിന് കൈമാറി. ഏരിയ ട്രെഷറർ അനിൽ ആറ്റിങ്ങൽ നന്ദി പറഞ്ഞു.