നാസിൽ നൗഷാദിന് കൈരളി മനാമയുടെ സ്നേഹാദരം

മനാമ:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്യൂച്ചർ ടെക് എക്സ്പോയിൽ ഒന്നാം സ്ഥാനം നേടിയ നാസിൽ നൗഷാദിന് കൈരളി മനാമയുടെ സ്നേഹാദരവ് നൽകി.ശ്രീജിഷ് വടകര അധ്യക്ഷതവഹിച്ച ചടങ്ങിൽ എം സി എം എ ജനറൽ സെക്രട്ടറി അഷ്‌കർ പൂഴിത്തല കെ എം സി സി സെൻട്രൽ മാർക്കറ്റ് ഏരിയാ പ്രസിഡന്റ് സലാം മമ്പാട്ട്മൂല ഒ ഐ സി സി നേതാവ് ചന്ദ്രൻ വളയം എന്നിവർ ചേർന്നാണ് നസിൽ നൗഷാദിന് മൊമന്റോ നൽകി ആദരിച്ചത്. തമിഴ്നാട് ധർമ്മപുരിയിൽ 1400 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത എക്സ്പോയിലാണ് ബഹ്റൈൻ മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൂടിയായ നാസിൽ നൗഷാദ് ഒന്നാം സ്ഥാനം നേടിയത്.കൈരളി മനാമയുടെ വൈസ് പ്രസിഡന്റ് നൗഷാദ് കണ്ണൂരിന്റെ മകനാണ് നാസിൽ നൗഷാദ്.