കെ പി കുഞ്ഞികണ്ണൻ എക്സ് എം എൽ എ യുടെ വിയോഗം തീരാനഷ്ടം -ഒഐസിസി

മനാമ : മുതിർന്ന കോൺഗ്രസ്‌ നേതാവും,ഉദുമ മുൻ എം എൽ എ യും,പ്രഥമ കാസർഗോഡ് ഡി സി സി പ്രസിഡന്റ്‌, കെ പി സി സി ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ പി കുഞ്ഞികണ്ണൻ എക്സ് എം എൽ എ യുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി. ജനകീയ നേതാവ് എന്ന നിലയിൽ എക്കാലവും ജനങ്ങളോടൊപ്പം നിലകൊണ്ട നേതാവ് ആയിരുന്നു കെ പി കുഞ്ഞികണ്ണൻ എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അനുസ്മരിച്ചു. ഒഐസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ സുരേഷ് പുണ്ടൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ ദേശീയ ജനറൽ സെക്രട്ടറി മാരായ സൈദ് എം എസ്, സുനിൽ ചെറിയാൻ,പ്രദീപ്‌ മേപ്പയൂർ, ദേശീയ വൈസ് പ്രസിഡന്റ്‌മാരായ ജവാദ് വക്കം, ഗിരീഷ് കാളിയത്ത് വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, ദേശീയ സെക്രട്ടറിമാരായ രെജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്‌, എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ ചന്ദ്രൻ വളയം, നിസാർ കുന്നംകുളത്തിൽ,മോഹൻ കുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, സന്തോഷ്‌ നായർ, അലക്സ്‌ മഠത്തിൽ,ജാലിസ് കെ കെ,റംഷാദ് അയിലക്കാട്,സിജു പുന്നവേലി, ബൈജു ചെന്നിത്തല,ഷിബു ബഷീർ,ശ്രീജിത്ത്‌ പാനായി,ഷാജി പൊഴിയൂർ, രഞ്ജിത്ത് പടിക്കൽ, റോയ് മാത്യു, ഷാനിദ് അലക്കാട്, രവി പേരാമ്പ്ര, ജോൺസൻ ടി ജോൺ, ഷീജ നടരാജൻ, കുഞ്ഞ് മുഹമ്മദ്‌, പ്രദീപ്‌ മൂടാടി, ബിജു എന്നിവർ നേതൃത്വം നൽകി.