വിനോദവുംവിജ്ഞാനവുംനിറഞ്ഞ “കോംപാസ്” സമ്മർ ക്യാമ്പ് ശ്രദ്ധേയമായി

unnamed (2)മനാമ:ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ കൗ മാരക്കാർക്കായി ” കോംപാസ്സ്‌” എന്ന പേരിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ശ്രദ്ധേയമായി വെസ്റ്റ് രിഫാ സെൻറ്ററിൽ വച്ച് നടത്തിയ പരുപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു ,പരുപാടിയിൽ ധാർമികവും വിജ്ഞാന പ്രദവുമായ വിവിധ സെക്ഷനുകളിൽ പ്രമുഖർ ക്ലാസുകൾ എടുത്തു , ഒഴിവു സമയവും ആരോഗ്യവും ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കണമെന്ന് പരിപാടിയുടെ ഉദ്ഘാടനം ചെയ്തു സംസാരിച്ച ജമാൽ ഇരിങ്ങൽ പറഞ്ഞു , കൂട്ടുകെട്ടുകൾ ലഭിക്കാത്തതാണ് പലരെയും പ്രശ്ങ്ങളിലേക്കു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു , ഇസ്ലാമിക ചരിത്രത്തിലെ വ്യക്തികൾ , കുഞ്ഞുണ്ണി മാഷ് കവിതകൾ . വെള്ളിയാഴ്ചയുടെ പ്രാധാന്യം , പ്രവാചകനെ അറിയുക , ഇസ്ലാമിക വ്യക്തിത്വം വിധി ദിനം , തുടങ്ങി വിഷയങ്ങളിൽ നിരവധി പേര് കുട്ടികൾക്ക് ക്ലാസുകൾ എടുത്തു , പ്രമുഖ ടോസ്സ് മാസ്റ്റർ ഹനസീബ് അബ്ദുൾറഹ്മാൻ ഐസ് ബ്രേക്കിങ്ങും ആസിഫ് ഉസ്മാൻ നടത്തിയ ക്വിസ് പ്രോഗ്രാമും ഏറെ ശ്രദ്ധേയമായി