ഒമാൻ ഹരിപ്പാട് കൂട്ടായ്മ ഓണം ആഘോഷിച്ചു

മലയാളിയുടെ നാട്ടു നന്മയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ഹരിപ്പാട് കൂട്ടായ്മ ഒമാൻ ഓണം ആഘോഷിച്ചു. ‘ആർപ്പോ ഇർറോഎന്നപേരിലാണ് ഈ വർഷത്തെ ഓണാഘോഷം നടന്നത്. അത്തപ്പൂവും, മാവേലിയും, ചെണ്ടമേളവും, തിരുവാതിരയും, ഒപ്പനയും, വടംവലിയും, പാട്ടും, ഡാൻസും, രുചികരമായ ഓണസദ്യയുമായി അംഗങ്ങൾ ഏവരും ഒത്തുകൂടി. ഭരണസമിതി അംഗങ്ങൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡൻറ് ബിജു കാഞ്ഞൂർ സ്വാഗതവും സെക്രട്ടറി രഞ്ജിത്ത് ഗോപി, ട്രഷറർ ദേവു അഖിൽ , വൈസ് പ്രസിഡൻറ് ശ്രീ:ബിജിത്ത് ബാലകൃഷ്ണൻ, ജോയിൻ സെക്രട്ടറി ശ്രീജിത്ത് എന്നിവർ എല്ലാവർക്കും ആശംസകൾ അറിയിച്ചു. പ്രോഗ്രാം സ്പോൺസർമാരായ ബ്രിട്ടോ സെൽവം & ഡോക്ടർ ജോസഫ്(Feeri Medical Center) അഭിലാഷ് & റൈഹാൻ താക്കൂർ(JD Institute of Health & Science) ഷക്കീർ കെ.വി(MY PIZZA)ഉണ്ണികൃഷ്ണൻ(Mazoon Dairy) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം നടന്ന കലാകായിക പരിപാടികളിൽ ഹരിപ്പാട് കൂട്ടായ്മയുടെ കലാകാരന്മാരും കലാകാരികളും മികച്ച പ്രകടനം കാഴ്ചവെച്ചു.പരിപാടിയിലെ ടീം പാർവണയുടെ സാന്നിധ്യവും പ്രകടനവും പ്രേക്ഷകർക്ക് നവ്യാനുഭവമായി.നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കണ്ടെത്തി സമ്മാനം നൽകിയതും ലേലം വിളിയും , അംഗങ്ങൾക്ക് എല്ലാവർക്കും ഓണക്കോടി വിതരണവും പരിപാടിയുടെ വിജയത്തിന് കൊഴുപ്പേകി.പ്രോഗ്രാം കോഡിനേറ്റേഴ്സ് മാരായ ശ്രീ:ശാന്തി സനലും ശ്രീ: അനിൽ കടൂരാനും എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ചടങ്ങിന് സമാപനമായി.