മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെ. സിറ്റി ഹാളിൽ വെച്ച് പൂവണി പൊന്നോണം ഓണാഘോഷം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5.30 വരെ നീണ്ടു നിന്ന നിരവധി കലാ പരിപാടികളോടെ ആയിരുന്നു ആഘോഷം നടന്നത്, വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു,പരിപാടി ഐ.വൈ.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് ഷംഷാദ് കാക്കൂറിന്റെ അധ്യക്ഷതയിൽ ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ട് അടക്കമുള്ള കലാപരിപാടികൾ, ഐ.വൈ.സി.സി വനിത വേദി പ്രതിനിധികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ,തിരുവാതിര, ഒപ്പന,ഗാനമേള, കസേരകളി, മിട്ടായി പെറുക്കൽ മത്സരം,സുന്ദരിക്ക് പൊട്ടു തൊടീൽ വടംവലി അടക്കമുള്ള മത്സരങ്ങൾ അരങ്ങേറി.കൂപ്പൺ നറുക്കെടുപ്പിൽ ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ സമ്മാനത്തിന് അർഹനായി.പരിപാടിയുടെ കൺവീനറും, ഐ.വൈ.സി.സി വൈസ് പ്രസിഡന്റുമായ അനസ് റഹീമിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്,കെ എം സി സി ആക്റ്റിംഗ് പ്രസിഡന്റ് സലിം തളങ്കര,കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര,സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ ഷെമിലി പി ജോൺ എന്നിവർ ആശംസകൾ നേർന്നു,വനിതാ വേദി അംഗം രമ്യ റിനോ ആയിരുന്നു പരിപാടിയുടെ അവതാരക.ഐ.വൈ.സി.സി ബഹ്‌റൈനിന്റെ പ്രവർത്തകരും, കുടുംബാംഗങ്ങളും അടക്കം നിരവധിപേരാണ് പങ്കെടുത്തതു. പ്രോഗ്രാമുകൾക്ക് ഹരി ഭാസ്കരൻ, ഫുഡ് കമ്മറ്റിക്ക് ഷാഫി വയനാട് എന്നിവരും സബ് കമ്മറ്റി അംഗങ്ങൾ ആയ ബേസിൽ നെല്ലിമറ്റം,ജിതിൻ പരിയാരം ജയഫർ അലി, രതീഷ് രവി, റാസിബ്, പ്രമീജ് വടകര, ഗംഗൻ മലയിൽ,റിയാസ്,ഷിജിൽ, നസീർ പൊന്നാനി, വിജയൻ ഹമദ് ടൗൺ,മണികണ്ഠൻ കണ്ണൂർ, സൈജു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷങ്ങൾ നടന്നത്.