പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ “കണക്ടിംഗ് പീപ്പിൾ” ആറാം എഡിഷൻ

മനാമ : പി എൽ സി ബഹ്‌റൈൻ ചാപ്റ്റർ ബഹറിൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി (IOM) ചേർന്ന് കണക്റ്റിംഗ് പീപ്പിൾ എന്ന ബോധവൽക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷൻ സംഘടിപ്പിക്കുന്നു. നവംബർ 2 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ ഉമൽ ഹസത്തുള്ള കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വച്ചാണ് സംഘടിപ്പിക്കുന്നത്. മനുഷ്യ കടത്തിനെതിരെയുള്ള അവബോധം, ജോലിസ്ഥലങ്ങളിലെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തുടങ്ങി പല മേഖലയിൽ നിന്നുള്ള ചോദ്യോത്തര പരിപാടിയും ഉണ്ടായിരിക്കും. കണക്റ്റിംഗ് പീപ്പിളിന്റെ കഴിഞ്ഞ അഞ്ച് എഡിഷനുകളും വളരെ വിജയപ്രദമായിരുന്നു. പ്രവാസികളുടെ നിരവധി സംശയങ്ങൾക്കുള്ള മറുപടി നൽകുവാൻ ഈ പരിപാടികളിൽ വച്ച് സാധിച്ചു എന്നും, ആറാമത്തെ എഡിഷനിലേക്ക് എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായും പ്രവാസി ലീഗൽ ബഹ്‌റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 39461746.