മനാമ: ലോകം മുഴുവൻ വാഴ്ത്തപ്പെട്ട പ്രവർത്തനമാണ് കെഎംസിസി യുടെതെന്നും അത് കൊണ്ട് തന്നെ സാംസ്കാരിക സമ്പന്നതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും മുൻ എംഎൽഎ‘യുമായ പാറക്കൽ അബ്ദുല്ല പറഞ്ഞു.ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റിയുടെ 2024-27 വർഷകാല പ്രവർത്തന ഉദ്ഘാടനവും വടകര ഗ്രീൻ ടവർ സാംസ്കാരിക കേന്ദ്ര പ്രചാരണവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കമ്മിറ്റിയുടെമർഹൂം പുത്തൂർ അസീസ് കർമ്മ ശ്രേഷ്ഠാ അവാർഡ് ജേതാവ് ആലിയ ഹമീദ് ഹാജിക്കുള്ള പുരസ്കാരം കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ നൽകി.മണ്ഡലം പ്രസിഡണ്ട് അഷ്കർ വടകര അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം എം.സി.ഇബ്രാഹിം , വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി.ജാഫർ എന്നിവരെ ആദരിച്ചു.വയനാട് ദുരന്ത ഭൂമിയിലെത്തി വോളിന്റീർ സേവനം നടത്തിയ ഉമറുൽ ഫാറൂഖ്, പ്രഗത്ഭ ഫോട്ടോഗ്രാഫർ റഷീദ് വാഴയിൽ എന്നിവരെ മൊമെന്റോ നൽകി അനുമോദിച്ചു.വടകരയിൽ ഉയർന്നു വരുന്ന ഗ്രീൻ ടവറിനെ കുറിച്ചുള്ള വീഡിയോ ഡോക്യുമെൻററിയുംഗ്രീൻ ടവറുമായി ബന്ധപ്പെട്ട പരസ്പര സഹായ നിധി‘യെക്കുറിച്ചു എം.സി.വടകര വിശദീകരിച്ചു.മണ്ഡലം കമ്മിറ്റിയുടെ
“2024-2027” വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ ഫൈസൽ മടപ്പള്ളി വിശദീകരിച്ചു.അഹമ്മദ് മേപ്പാടിന്റെ നേതൃത്വത്തിൽ നടന്ന സി എച്ച് ചരിത്ര ക്വിസ് മത്സരവും, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, ട്രഷറർ കെ.പി.മുസ്തഫ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷാജഹാൻ പരപ്പയിൽ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.ഇസ്ഹാഖ് വില്ല്യാപ്പള്ളി, ജില്ലാ സെക്രട്ടറി മുനീർ ഒഞ്ചിയം,
എന്നിവർ പങ്കെടുത്തു.മണ്ഡലം ട്രഷറർ റഫീഖ് പുളിക്കൂൽ, വൈസ് പ്രസിഡണ്ട്മാരായ അൻവർ വടകര, ഷൈജൽ നരിക്കോത്ത്, മൊയ്ദു കല്ലിയോട്ട്,
ഹനീഫ് വെള്ളികുളങ്ങര, സെക്രട്ടറിമാരായ ഫാസിൽ ഉമർ അഴിയൂർ,
ഫൈസൽ മടപ്പള്ളി, നവാസ് മുതുവനക്കണ്ടി, ഫൈസൽ.വി.പി.സി, മുനീർ കുറുങ്ങോട്ട്, എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം സ്വാഗതവും, ഹാഫിസ് വള്ളിക്കാട് നന്ദിയും പറഞ്ഞു.