പത്തുവർഷത്തിനിടയിൽ റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്തവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ദുബായ്

യുഎഇ: പത്തുവർഷത്തിനിടയിൽ റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ദുബായ് നിവാസികൾക്കും എമിറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നുമുതൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ‘ദ ഐഡിയൽ ഫേസ്’ എന്ന പുതിയ സംരംഭം പ്രഖ്യാപിച്ചത്.
‘ദ ഐഡിയൽ ഫേസ്’ യുഎഇ റെസിഡൻസി നിയമങ്ങൾ പാലിക്കുന്ന എല്ലാവരെയും ഡയറക്ടറേറ്റ് അംഗീകരിക്കുന്നുവെന്നും. താമസ നിയമങ്ങൾ പാലിക്കാനുള്ള അവരുടെ സമർപ്പണത്തിലൂടെ അവർ ദുബായുടെ ‘ആദർശ മുഖം’ ഉൾക്കൊള്ളുന്നുവെന്ന് ജിഡിആർഎഫ്എ അറിയിച്ചു.

ആനുകൂല്യങ്ങള്‍

  • അമർ കോൾ സെൻ്ററുമായി ബന്ധപ്പെടുമ്പോൾ മുൻഗണനാ സേവനം.
  • ആമർ സെന്ററുകളിൽ ദി ഐഡിയൽ ഫെയ്സ് പ്രവാസികൾക്കായി പ്രത്യേക ക്യു സംവിധാനം..
  • ഒരു ‘ഐഡിയൽ ഫേസ്’ ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകും.
  • മുതിർന്ന പൗരന്മാർക്ക് അവരുടെ വസതികളിൽ മൊബൈൽ സേവന വാഹനം വഴി സേവനങ്ങൾ ലഭിക്കും

ആദ്യ ഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് ഈ പ്രത്യേകാവകാശങ്ങൾ ലഭിക്കുക. രണ്ടാം ഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.

യോഗ്യത:

  • അപേക്ഷകർ യു എ ഇ യിൽ ഉള്ള വിദേശികളോ യുഎഇ പൗരന്മാരോ ആയിരിക്കണം.
  • കുറഞ്ഞത് 10 വർഷമെങ്കിലും ദുബായിൽ താമസിക്കണം
  • കഴിഞ്ഞ 10 വർഷമായി റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്തികളുടെ സ്പോൺസർ ആയിരിക്കണം (സ്വദേശികൾക്ക്).
  • സ്പോൺസർക്ക് നടപ്പുവർഷം റസിഡൻസി ലംഘനങ്ങളൊന്നും രേഖപ്പെടുത്താൻ പാടില്ല (സ്വദേശികൾക്ക്)