പ്രവാസികൾക്ക് തിരിച്ചടി; പെട്രോൾ പമ്പുകളിൽ മാനേജർമാരായി സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളു

മസക്റ്റ്: പെട്രോൾ പമ്പുകളിൽ മാനേജർമാരായി സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളു എന്ന് കമ്പനികളോട് ആവശ്യപ്പെട്ട് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഈ മേഖലയിൽ കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. അതിൽ കൂടുതലും മലയാളികൾ ആണ് അവർക്കെല്ലാം തിരിച്ചടിയാകുന്ന തീരുമാനം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
സ്വദേശിവത്കരണ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് 2021ൽ തൊഴില്‍ മന്ത്രാലയം ഇത്തരത്തിലുള്ള ഒരു സ്വദേശിവത്കരണം പ്രഖ്യാപിക്കുന്നത്. മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവീസസും ചേർന്നാണ് ഇന്ധന സ്‌റ്റേഷനുകളിലെ സ്‌റ്റേഷൻ മാനേജർമാരുടെ ജോലി സ്വദേശിവത്കരിക്കാൻ തീരുമാനിച്ചത്. ഇതിന് വേണ്ടിയുള്ള നടപടികൾ പിന്നീട് വേഗത്തിലാക്കി.മന്ത്രാലയം കമ്പനി അധികൃതർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്.