ബഹ്‌റൈൻ: സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാളോടനുബന്ധിച്ചുള്ള കൊടിയേറ്റ് വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാദർ ജോർജ് സണ്ണി നിർവഹിച്ചു. പെരുന്നാൾ കൺവെൻഷൻ ഒക്ടോബർ 28, 29, 30 തീയതികളിലും, വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നവംബർ 1 വെള്ളിയാഴ്ചയും നടത്തുന്നതാണ് എന്ന് ട്രസ്റ്റീ റോബി എബ്രഹാം, സെക്രട്ടറി സ്റ്റീഫൻ ജേക്കബ് എന്നിവർ അറിയിച്ചു.