കൈ കൂലി വനിത അറസ്റ്റിൽ

areestബഹ്‌റൈൻ : കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഒരുവനിതാ ജീവനക്കാരി പിടിയിലായി. ഫിറ്റ്നസ് പരിശോധനക്കായി എത്തുന്ന വാഹനങ്ങൾ പരിശോധന കൂടാതെ കായ്ക്കൂലി വാങ്ങി വാഹനങ്ങൾക്കു രജിസ്‌ട്രേഷൻ നൽകുന്ന ഇവർ ഇരുപതു ബഹ്‌റൈൻ ദിനാർ മുതൽ നൂറ്റി ഇരുപതു ബഹ്‌റൈൻ ദിനാർ വരെ ഒരു വാഹനത്തിനു ഈടാക്കിയിരുന്നത് , പിടിയിലായ യുവതി 2011, 2014, 2015 വർഷങ്ങളിൽ ഇതേകുറ്റങ്ങൾ ചെയ്തതായും അന്വേഷണത്തിൽ തെളിഞ്ഞു. ഒരുഉപഭോക്താവ് മുഖേന നിരവധി ആളുകൾ ഈ കാര്യങ്ങൾക്കായി ഇവരെ സമീപിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സെപ്തംബർ മാസം എട്ടാം തീയതികേസ് സംബന്ധിച്ച് കോടതിവീണ്ടും വാദം കേൾക്കും.