ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു

റിയാദ്: ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ജിദ്ദ ഘടകത്തിൽ സജീവ പ്രവർത്തകനായ മലപ്പുറം കാളികാവ് സ്വദേശി ഷിബു കൂരി (43) ആണ് ട്രെയിൻ തട്ടി മരിച്ചു. തിങ്കൾ വൈകിട്ട് 7.30 ന് വാണിയമ്പലം വെള്ളാംബ്രത്ത് വെച്ച് ഷൊർണൂർ-നിലമ്പൂർ ട്രെയിൻ തട്ടിയായിരുന്നു അപകടം.
നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. വീരാൻ കുട്ടി കൂരിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: നജ്ല. മക്കൾ: അസ്ഹർ അലി, അർഹാൻ. മഞ്ചേരി മെഡിക്കൽ കോളജിൽനിന്നും പോസ്റ്റ് മോർട്ടം കഴിഞ്ഞതിന് ശേഷം ചൊവ്വ കാളികാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും. അവധിക്ക് നാട്ടിൽ നാട്ടിലെത്തിയതാണ്.