ബഹ്‌റൈനിൽ പ്രൊഫഷനൽ തൊഴിലുകളിൽ പ്രവാസികളെ നിരോധിക്കാൻ നീക്കം

ബഹ്‌റൈനിൽ പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് നിയമന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന ബി​ല്ലി​ന് എം.​പി​മാ​ർ അം​ഗീ​കാ​രം ന​ൽ​കി

ബഹ്‌റൈൻ പൊ​തു​മേ​ഖ​ല​യി​ൽ ജോ​ലി തേ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന​മാ​യ നി​യ​മ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​ർ​ദി​ഷ്ട ബി​ല്ലി​ന് എം.​പി​മാ​ർ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​കാ​രം ന​ൽ​കി. പൊ​തു​മേ​ഖ​ല ജോ​ലി​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും അ​ത​ത് മേ​ഖ​ല​ക​ളി​ൽ കു​റ​ഞ്ഞ​ത് പ​ത്തു വ​ർ​ഷ​ത്തെ പ​രി​ച​യ​വു​മു​ള്ള​വ​രു​മാ​യ പ്ര​വാ​സി​ക​ളെ മാ​ത്ര​മേ നി​യ​മി​ക്കാ​വൂ എ​ന്നാ​ണ് ബി​ല്ലി​ലെ നി​ർ​ദേ​ശം നൽകിയിരിക്കുന്നത് .
സ്വ​ദേ​ശി ​വ​ത്ക​ര​ണം ലക്ഷ്യമിട്ടാണ് പുതിയ നിർദേശം .ഒരു പ്ര​വാ​സി ജീവനക്കാരൻ തൊഴിൽ ക​രാ​റു​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ബഹ്‌റൈൻ സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്ര​മേ പു​തു​ക്കാ​വൂ എ​ന്നും ബില്ല് വ്യക്തമാക്കുന്നു . ഒഴിവു വരുന്ന തൊഴിലിലേക്കു അ​നു​യോ​ജ്യ​മാ​യ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി ല​ഭ്യ​മ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ തൊ​ഴി​ൽ ക​രാ​ർ പു​തു​ക്കാ​ൻ സാധിക്കു . സ​ർ​ക്കാ​ർ മേഖലയിൽ നി​യ​മി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 17 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി പാ​ർ​ല​മെ​ന്റ്, ശൂ​റ കൗ​ൺ​സി​ൽ കാ​ര്യ മ​ന്ത്രി ഗാ​നിം അ​ൽ ബു​വൈ​നൈ​ൻ പ​റ​ഞ്ഞു.എ​ന്നാ​ൽ, യോ​ഗ്യ​ത​യു​ള്ള ബ​ഹ്‌​റൈ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ൽ വി​ദേ​ശി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് കാ​ബി​ന​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ര​ന്റെ അ​ടി​സ്ഥാ​ന ക​ട​മ​ക​ളി​ലൊ​ന്ന് സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​താ​ണ്. അ​തു​കൊ​ണ്ട് എം.​പി​മാ​രു​ടെ നി​ർ​ദേ​ശം യു​ക്തി​ര​ഹി​ത​മാ​ണെ​ന്നും കാ​ബി​ന​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി.” നി​ല​വി​ൽ ബഹ്‌റിനിൽ സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ 5,800 പ്ര​വാ​സി​ക​ളാ​ണു​ ജോലി ചെയ്യുന്നത് .