ബഹ്‌റൈൻ :, ലോകത്തിന് തന്നെ ഭീഷണി ആയിരിക്കുന്ന സിക്ക വൈറസിൽ നിന്നും ബഹ്‌റിനെ സംരക്ഷിക്കാൻ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഫേഖ ബിന്ത് സയീദ് അൽ സലെഹ് വ്യക്തമാക്കി. ജി.സി.സിയിലെയും സമീപ സ്ഥലങ്ങളിലെയും സ്ഥിഗതികൾ കൂടുതൽ നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു . ബഹ്‌റിനിൽ സിക്ക വൈറസ്സ് എത്താതിരിക്കുന്നതിനായി മറ്റ് അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപെടുന്നുണ്ടെന്നും , സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തുമായി സഹകരിച്ചു നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു . ഇതിനായി നിരവധി പ്രതിരോധ നടപടികൾ ബഹ്‌റിൻ കൈക്കൊണ്ടതായും അവർ പറഞ്ഞു. സിക്ക വൈറസിനെതിരെ ആവശ്യമായ എല്ലാ മുൻകരുതലുകൾ എടുക്കാനും ആരോഗ്യ മന്ത്രാലയം അധികൃതർക്ക് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭ യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു