ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ : ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ

By: Boby Theveril - Oommen

ബഹ്‌റൈൻ : ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ സാ​ഖീ​ർ എ​യ​ർ ബേ​സി​ൽ​വെ​ച്ച് ന​ട​ക്കും.ബ​ഹ്‌​റൈ​ൻ ഗ​താ​ഗ​ത ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം, റോ​യ​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​ഫോ​ഴ്‌​സ്, ഫാ​ർ​ൺ​ബ​റോ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ (ബി.​ഐ.​എ.​എ​സ്) 2024 നടക്കുന്നത് . ഇത് സംബന്ധിച്ചു ഗ​താ​ഗ​ത, ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​വും ഗ​ൾ​ഫ് എ​യ​ർ ഗ്രൂ​പ് ഹോ​ൾ​ഡി​ങ് ക​മ്പ​നി​യും (ജി.​എ​ഫ്‌.​ജി) എ​യ​ർ​ഷോ സ്പോ​ൺ​സ​ർ​ഷി​പ് ക​രാ​റി​ൽ ഒ​പ്പു​ വച്ചിരുന്നു .ഹ​മ​ദ് രാ​ജാ​വി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലും രാ​ജാ​വി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​മാ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ക.വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കമ്പനികൾ ഷോയിൽ പങ്കെടുക്കും .ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യു​ടെ ഏ​ഴാം പ​തി​പ്പി​ൽ, എ​യ്‌​റോ​സ്‌​പേ​സ്, ഡി​ഫ​ൻ​സ് ലീ​ഡ​ർ​മാ​രു​ടെ കൂടി കാഴ്ചകളും നടക്കും . 11 ആ​ഗോ​ള വി​മാ​ന നി​ർ​മാ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 135 ക​മ്പ​നി​ക​ളാ​ണ് എ​യ​ർ​ഷോ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 56 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 223ല​ധി​കം ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.20 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യും. എ​യ​ർ​ഷോ​യി​ൽ പൂ​ർ​ണ​മാ​യും ബു​ക്ക് ചെ​യ്ത ചാ​ല​റ്റു​ക​ൾ, ഈ മേഖലയിലെ വിവിധ കമ്പനികളുടെ സ്റ്റാളുകൾ ഉൾപ്പെട്ട എ​ക്സി​ബി​ഷ​ൻ ഹാ​ൾ, സ്റ്റാ​റ്റി​ക്, ഫ്ല​യി​ങ് ഡി​സ്​​പ്ലേ​ക​ൾ​ക്കു​ള്ള ഒ​രു എ​യ​ർ​ക്രാ​ഫ്റ്റ് ഡി​സ്​​പ്ലേ ഏ​രി​യ, കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക മേ​ഖ​ല എ​ന്നി​വ​യു​ണ്ടാ​കും ഈ മേഖലയുമായി ബന്ധപ്പെട്ട വില്പന, സഹകരണം , ട്രേഡിങ്ങ് സാധ്യതകൾ ഇതോടൊപ്പം നടക്കും . കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പവനിയനുകളുടെ പ്രത്യേക ഏരിയയും സന്ദർശക്കായി ഒരുക്കും .എ​യ​ർ​ഷോ​യു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു. ലോ​കോ​ത്ത​ര ഫ്ലൈ​യി​ങ് ഡി​സ്​​പ്ലേ​ക​ള​ട​ക്കം ഉ​ണ്ടാ​കു​ന്ന മേ​ള​യി​ൽ വ്യോ​മ​യാ​ന​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കും. സാ​ഖീ​ർ എ​യ​ർ ബേ​സി​ൽ ന​ട​ന്ന ക​മ്മി​റ്റി​യു​ടെ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ഒ​രു​ക്കം വി​ല​യി​രു​ത്തി.